Flash News

6/recent/ticker-posts

തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു: തിളച്ച വെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു..

Views
തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു: തിളച്ച വെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു.

♦️തിളച്ച വെള്ളം അടുപ്പില്‍ നിന്നിറക്കുന്നതിനിടെ തറയില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ മൂത്രത്തില്‍ ചവുട്ടി ബാബു വഴുതി വീഴുകയായിരുന്നു.

(മലപ്പുറം)

ചങ്ങരംകുളം: അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന്‍ വഴുതി വീണു. തിളച്ചവെള്ളം തെറിച്ചു വീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. 

ചങ്ങരംകുളം തെക്കേപ്പുരയ്ക്കല്‍ ബാബു സരിത ദമ്പതികളുടെ മകന്‍ അമന്‍ എസ്. ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലേറ്റ ബാബു, മക്കളായ അലന്‍, അനുദീബ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കുന്നതിനിടെ തറയില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ മൂത്രത്തില്‍ ചവുട്ടി ബാബു വഴുതി വീഴുകയായിരുന്നു. കൈയിലിരുന്ന പാത്രത്തില്‍ നിന്നു തിളച്ചവെള്ളം ബാബുവിന്റെയും മക്കളുടെയും ദേഹത്തേക്ക് തെറിച്ചു വീണു.

ഗുരുതരമായി പരിക്കേറ്റ ഇവരെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചങ്ങരംകുളം, തൃശ്ശൂര്‍ ആശുപത്രികളിലെത്തിച്ച ശേഷം പിന്നീട് കോഴിക്കോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഗുരുതരമായി പൊള്ളലേറ്റ അമന്‍ ശനിയാഴ്ചയോടെ മരിച്ചു. 

ആശാരിപ്പണിക്കാരനായ ബാബുവും ജലസേചനവകുപ്പിലെ ജോലിക്കാരിയായ സരിതയും ചിയാന്നൂരിലെ വാടകവീട്ടിലായിരുന്നു താമസം.




Post a Comment

0 Comments