Flash News

6/recent/ticker-posts

പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍ സാക്ഷ്യപത്രത്തിന് പണമടച്ച്‌ അപേക്ഷ സമര്‍പ്പിക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെതിരെ ഡിജിപി...!!!

Views
പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍  സാക്ഷ്യപത്രത്തിന് പണമടച്ച്‌ അപേക്ഷ സമര്‍പ്പിക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെതിരെ ഡിജിപി...!!!



നിയമവിരുദ്ധമായ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കി.
പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളില്‍ നാശനഷ്ടമുണ്ടാക്കുന്ന തുക കെട്ടിവച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയുളളൂ. ഈ തുക നിര്‍ണയിക്കുന്നത് പൊലീസിന്‍െറ ആവശ്യപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനല്‍ നിയമചട്ടം- 91 പ്രകാരമാണ് പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുന്നത്.

ഇനി നോട്ടീസ് നല്‍കല്‍ വേണ്ടെന്നും നാശനഷ്ട സര്‍ട്ടിഫിക്കറ്റുവേണമെങ്കില്‍ പൊലീസ് പണടച്ച്‌ പൊതുമരാമത്ത് വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്‍്റെ ഉത്തരവ്. ഇതാണ് പൊലീസിനെ വെട്ടിലാക്കിയത്. ഉത്തരവിലെ വിവരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഓരോ ആക്രണ കേസു കഴിയുമ്ബോഴും ഫീസടച്ച്‌ അപേക്ഷ സമര്‍പ്പിക്കുകയെന്ന പ്രായോഗികമല്ലെന്നും കേസന്വേഷണത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. ക്രിമിനല്‍ ചട്ട പ്രകാരം വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരമുള്ളപ്പോള്‍ ആഭ്യന്തരവകുപ്പിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും കത്തില്‍ ഡിജിപി ആവശ്യപ്പെടുന്നു.

പൊലീസ് ആവശ്യപ്പെടുമ്ബോഴെല്ലാം സൗജന്യമായി പരിശോധന സര്‍ഫിക്കറ്റ് നല്‍കുന്നത് റവന്യൂ നഷ്ടമുണ്ടാക്കുന്നുവെന്ന പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ കത്ത് അടിസ്ഥാനമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ആഭ്യന്തര സെക്രട്ടറി അറിയാതെയോ വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം.


Post a Comment

0 Comments