Flash News

6/recent/ticker-posts

ഒഴുക്കിനൊരു വഴികാട്ടിയായി ട്രോമാകെയർ

Views


പരപ്പനങ്ങാടി:
കനത്ത മഴയിൽ പുഴയിലെ ജലവിതാനം ഉയർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായതോടെ പാലത്തിങ്ങൽ ന്യൂ കട്ടിൽ അടിഞ്ഞു കൂടിയ മരങ്ങളും വേസ്റ്റുകളും സാഹസികമായി പരപ്പനങ്ങാടി ട്രോമാ കെയർ റസ്ക്യൂ ടീം എടുത്തു മാറ്റി.
മുനിസിപ്പൽ ഭരണ സമിതിയും താലൂക്ക് അധികാരികളും ഫയർ ഫോഴ്സിന്റെ സഹായം കാത്തു നിൽകയാണ്. അടിയന്തിര പ്രധാന്യമുള്ള വിഷയമായതിനാൽ ട്രോമാ കെയർ റസ്ക്യൂ ടീം കുത്തൊഴുക്കിനെ വകവെക്കാതെയാണ്  തടസ്സം നീക്കിയത്.

വീഡിയോ കാണുക👇







ശക്തമായ പുഴയൊഴുക്കിൽ സേഫ്റ്റി ബെൽറ്റും ലൈഫ് ജാക്കറ്റും റോപ്പും ഉപയോഗിച്ച് മരത്തടികൾ 4 x 4 ജീപ്പുകൾ ഉപയോഗിച്ചാണ് നീക്കിയത്.
കഴിഞ്ഞ വർഷങ്ങളിലും ട്രോമാ കെയർ ടീം ഇവിടെ ഇത്തരത്തിൽ നേരിട്ട  തടസങ്ങൾ നീക്കിയിരുന്നു. നാട്ടുകാരുടെയും കൗൺസിലർമാരായ നിസാർ ,അഹമ്മദ് കൂളത്ത് ,അസീസ് എന്നിവരുടെ സഹായത്തോടെ ആറാം തവണയാണ് ട്രോമാ കെയർ ടീം ദൗത്യം പൂർത്തിയാക്കിയത്.
ലീഡർമാരായ മുനീർ സ്റ്റാർ റഫീഖ് , റസാഖ് കൊടപ്പാളി, കെ.എം.എ ഹാഷിം, സി.കെ കോയ , റാഫി , ബാബു, ജലാൽ , റഊഫ് തുടങ്ങി 18 വളണ്ടിയർമാർ ദൗത്യത്തിൽ പങ്കെടുത്തു.


Post a Comment

0 Comments