Flash News

6/recent/ticker-posts

പിടിച്ചുപറി സംഘത്തിൽപ്പെട്ടയാൾ അറസ്റ്റിൽ

Views
    
കോഴിക്കോട്: നഗരത്തിൽ രാത്രിയിൽ സഞ്ചരിക്കുന്നവരെ ആക്രമിച്ച് കൈവശമുള്ള സാധനങ്ങളും പണവും പിടിച്ചുപറിക്കുന്ന സംഘത്തിൽപ്പെട്ടയാളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കക്കട്ടിൽ പാതിരിപ്പറ്റ കിൽപ്പറ്റമ്മൽവീട്ടിൽ അൽത്താഫ് (35) ആണ് പിടിയിലായത്.

കോഴിക്കോടും സമീപജില്ലകളിലുമായി ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ 11-ന് പാളയം പാർക്ക് റെസിഡൻസിക്ക് സമീപം നടന്നുപോവുകയായിരുന്ന നല്ലളം സ്വദേശിയുടെ 3500 രൂപ ഇയാളും കൂട്ടാളികളായ ശ്രീജിത്ത്, അജിത്ത് എന്നിവരും ചേർന്ന് പിടിച്ചുപറിക്കുകയായിരുന്നു. വ്യാഴാഴ്ച പലർച്ചെ റെയിൽവേസ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാൾ പിടിയിലായത്. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

നഗരത്തിൽ പാളയം, സ്റ്റേഡിയം, പാവമണിറോഡ്, കെ.എസ്.ആർ.ടി.സി. പരിസരം എന്നിവിടങ്ങളിലെ പിടിച്ചുപറിസംഘങ്ങളിലെ പ്രധാനിയാണിയാളെന്ന് പോലീസ് പറഞ്ഞു.

പലപ്പോഴും മദ്യപിച്ച ആളുകളുടെ പണമാണ് ഇവർ അപഹരിക്കുന്നതെന്നും പോലീസ് പറഞ്ഞു


Post a Comment

0 Comments