Flash News

6/recent/ticker-posts

വൈദ്യുതി പോസ്റ്റുകളിൽ 1140 ചർജിങ് സ്റ്റേഷനുകൾ; ഇ-ടെൻഡർ ക്ഷണിച്ചു.

Views

കെഎസ്ഇബി-യുടെ വൈദ്യുതി പോസ്റ്റുകളിൽ ത്രീവീലർ/ ടൂവീലർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 1140 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി  ഇ-ടെൻഡർ  ക്ഷണിച്ചിരികുകയാണ്. ടെൻഡർ  സമർപ്പിക്കുന്നതിനുള്ള അവസാന തിയതി - 26/11/2021, 03:30 pm ആണ്.

നിലവിലുള്ള പോസ്റ്റിൽതന്നെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക വഴി ചെലവ് കുറയ്ക്കാനും അതുമൂലം ഈ സൗകര്യം കുറഞ്ഞനിരക്കിൽ ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്ക് ലഭ്യമാക്കാനും സാധിക്കും റോഡരികിലും പാർക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോൾ മൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതിനാൽ ഇലക്ട്രിക് ഓട്ടോ/ സ്കൂട്ടർ എന്നിവയ്ക്ക് സൗകര്യപ്രദമായി ചാർജ് ചെയ്യാനും കഴിയും. ചാർജിങ് തുക മൊബൈൽ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രീപെയ്ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്ക്കാനാകും.


Post a Comment

0 Comments