Flash News

6/recent/ticker-posts

ഒമിക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക

Views
ന്യൂഡൽഹി: ഒമിക്രോൺ (Omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള കേന്ദ്ര സർക്കാർ മാർഗരേഖ മറ്റെന്നാൾ മുതൽ പ്രാബല്യത്തിൽ വരും. യാത്രയാരംഭിക്കും മുമ്പേ എയർ സുവിധ പോർട്ടലിൽ (Air Suvidha Portal) രജിസ്റ്റർ ചെയ്യണം. 12 ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് മാർഗരേഖയിൽ കർശന നിബന്ധനകളാണ് ഉൾപെടുത്തിയിട്ടുള്ളത്...

രാജ്യാന്തര യാത്രയാരംഭിക്കും മുൻപ് യാത്രക്കാർ എയർ സുവിധ പോർട്ടലിൽ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ, 72 മണിക്കൂറിനകമുള്ള നെഗറ്റീവ് RT-PCR ടെസ്റ്റ് റിപ്പോർട്ട്, വിശ്വാസ്യത ഉറപ്പാക്കിയുള്ള സത്യവാങ്മൂലം എന്നിവ നൽകണം. തെറ്റായ വിവരങ്ങൾ ഉൾപെടുത്തിയാൽ നടപടി ഉണ്ടാകും.

ഹൈ റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങൾ:

1. Countries in Europe including the United Kingdom
2. South Africa
3. Brazil
4. Bangladesh
5. Botswana
6. China
7. Mauritius
8. Zimbabwe
9. Singapore
10. Hong Kong
11. Israel
12. New Zealand
സൗത്ത് ആഫ്രിക്ക, യുകെ, ബ്രസീൽ, ബംഗ്ലാദേശ് , ഇസ്രായേൽ, സിംഗപൂർ അടക്കമുള്ള 12 ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള നിബന്ധനകൾ മാർഗരേഖയിൽ പ്രത്യേകം പറയുന്നുണ്ട്. യാത്രയ്ക്ക് മുമ്പ് കോവിഡ് പരിശോധന നടത്തണം. ഫലം ലഭിച്ച ശേഷമേ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാനാകൂ. നെഗറ്റീവായാൽ 7 ദിവസം ഹോം ക്വാറന്റെനിൽ കഴിയണം.

എട്ടാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവ് ആണെങ്കിൽ അടുത്ത 7 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. ഇവരിൽ 5% യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും.

ഏതെങ്കിലും ഘട്ടത്തിൽ യാത്രികൻ പോസറ്റീവായാൽ ഉടനടി ഐസൊലേഷനിലേക്ക് മാറ്റി ജീനോം സീക്വൻസിങിന് വിധേയമാക്കും. കപ്പൽ മാർഗം രാജ്യത്തെത്തുന്നവർക്കും മാർഗരേഖ ബാധകമാണ്.


Post a Comment

0 Comments