Flash News

6/recent/ticker-posts

ദുബൈ എയർഷോ : 16 വർഷങ്ങൾക്കുശേഷം യു . എ.ഇയിൽ ഇന്ത്യയുടെ വ്യോമാഭ്യാസം

Views

ദുബൈ : 16 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസ പ്രകടനം ദുബൈയിൽ അരങ്ങേറുന്നു . 14 മുതൽ 18 വരെ നടക്കുന്ന ദുബൈ എയർഷോയിലാണ് ഇന്ത്യൻ സംഘം എത്തുന്നത് . 2005 ലെ അൽഐൻ ഗ്രാൻഡ് പ്രീയിലാണ് ഇന്ത്യൻ സംഘം യു.എ.ഇയിൽ അവസാനമായി വ്യോമാഭ്യാസം നടത്തുന്നത് . സാരംഗ് , സൂര്യ കിരൺ , തേജസ് എന്നിവയുടെ അഭ്യാസങ്ങൾക്കാണ് എയർഷോ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് . ലോകോത്തര സംഘങ്ങളായ സൗദി ഹോക്സ് , റഷ്യൻ നൈറ്റ്സ് , യു.എ.ഇയുടെ അൽ ഫുർസാൻ തുടങ്ങിയവക്കൊപ്പമായിരിക്കും ഇന്ത്യൻ സേനയും അണിനിരക്കുക . യു.എ.ഇ യുടെ ക്ഷണപ്രകാരമാണ് ഇന്ത്യ എത്തിയത് . സൂര്യകിരൺ , തേജസ് എന്നിവ ആദ്യമായാണ് യു .എ.ഇയിൽ അഭ്യാസപ്രകടനത്തിന് എത്തുന്നത് .

Post a Comment

0 Comments