Flash News

6/recent/ticker-posts

ഒതുക്കുങ്ങൽ പഞ്ചായത്ത് 20-ാം വാർഡ് RRT പ്രവർത്തകരെ ആദരിക്കലും ബിസ്മി ബിസിനസ്സ് ഗ്രൂപ്പിന്റെ ലാഭവിഹിത വിതരണവും സംഘടിപ്പിച്ചു

Views

ഒതുക്കുങ്ങൽ:ഒതുക്കുങ്ങൽ പഞ്ചായത്ത് 20-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്ലോബൽ കെഎംസിസിയും സംയുക്ത്മായി വാർഡിലെ RRT പ്രവർത്തകരെ ആദരിക്കലും ബിസ്മി ബിസിനസ്സ് ഗ്രൂപ്പിന്റെ ലാഭ വിഹിത വിതരണവും നടത്തി.  
ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബഹു. കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനംചെയ്തു.
ഇരുപതാം വാർഡിലേതടക്കം ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഓരോ വാർഡിലെയും RRT പ്രവർത്തകരുടെയും വൈറ്റ്ഗാർഡ് പ്രവർത്തകരുടെയും സ്തുദ്യർഹമായ സേവനം മികവുറ്റതായിരുന്നെന്ന് പ്രസിഡന്റ് മൂസ സഹിബ് പറഞ്ഞു.
വാർഡ് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് റഷീദ് .പി.കെ അധ്യക്ഷതവഹിച്ചു.

വീഡിയോ കാണുക 👇




ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി റസാഖ് പരി സ്വാഗതവും
.ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കോർഡിനേറ്റർ PT.ബഷീർ ,വാർഡ് ഗ്ലോബൽ കെഎംസിസി റിലീഫ് സെൽ ചെയർമാൻ അബ്ദുസ്സമദ്. കെ. കെ
,വാർഡ് ഗ്ലോബൽ കെഎംസിസി കോർഡിനേറ്റർ ഹസ്സൻകുട്ടി T ,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് പുല്ലമ്പലവൻ ,വാർഡ് കെഎംസിസി വൈസ് പ്രസിഡന്റ് സലാം പൂഴിത്തറ ,ജലീൽ കുളമ്പിൽ എന്നിവർ
ആശംസ പ്രഭാഷണം  നടത്തി  .
വാർഡ് യൂത്ത്ലീഗ് ജെ .സെക്രെട്ടറി സജാദ് അമ്പലവൻ ചടങ്ങിന് നന്ദി അറിയിച്ചു .




Post a Comment

0 Comments