Flash News

6/recent/ticker-posts

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബസുകള്‍ ഓടിക്കാന്‍ എത്തുന്നത് 2000 മലയാളികള്‍; ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേകസംഘം കൊച്ചിയില്‍

Views

ദോഹ: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ചുള്ള ബസ്സുകള്‍ ഓടിക്കാന്‍ മലയാളികളും ഉണ്ടാകുമെന്ന് ഖത്തര്‍. 2000 ഓളം മലയാളികളെയാണ് ഡ്രൈവറായി നിയമിക്കുന്നത്.

ലോകകപ്പിനോട് അനുബന്ധിച്ച് മൂവായിരത്തോളം ബസ്സുകളാണ് ഖത്തര്‍ ഗവണ്മെന്റ് ഒരുക്കുന്നത്. ഇവയില്‍ ഭൂരിഭാഗം ബസ്സുകളും ഓടിക്കാനുള്ള ദൗത്യം മലയാളികള്‍ക്കായിരിക്കും. 

ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) അംഗീകരിച്ച ടെസ്റ്റ് നടത്തിയാണ് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുക. മികച്ച ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ഖത്തര്‍ നിയോഗിച്ച പ്രത്യേകസംഘം ഇതിനായി കൊച്ചിയിലെത്തിട്ടുണ്ട്.

മലയാളികള്‍ക്ക് ഇംഗ്ലീഷ് ഭാഷ എളുപ്പം വഴങ്ങുമെന്നതിനാലാണ്  മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതെന്ന് ഖത്തറിലെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൊച്ചിയിലെ അങ്കമാലി അഡ്‌ലക്‌സ് ഗ്രൗണ്ടില്‍ വെച്ച് എഴുത്തുപരീക്ഷയും എറണാകുളം ചാത്യാത്ത് ക്വീന്‍സ് വാക്ക് വേയില്‍ റോഡ് ടെസ്റ്റും നടത്തിയാണ് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുക. 

രണ്ട് ഘട്ടങ്ങളും നാളെ പൂര്‍ത്തിയാകും. ഒന്നരവര്‍ഷത്തേക്കുള്ള കരാറിലാണ് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് കരാര്‍ കാലഘട്ടം അവസാനിച്ചാല്‍ ഖത്തറില്‍ തന്നെ മറ്റ് ജോലികള്‍ അന്വേഷിക്കാനും കഴിയും. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെയും  സംസ്ഥാന ട്രാഫിക് പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുക.


Post a Comment

0 Comments