Flash News

6/recent/ticker-posts

മുബൈ ഭീകരാക്രമണത്തിൻ്റെ പതിമൂന്നാം വാർഷികം; ദീപശിഖാ പ്രയാണം 21 ന് മലപ്പുറം ജില്ലയിൽ

Views
മലപ്പുറം: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും പോലീസുകാർക്കും ആദരം അർപ്പിച്ച് ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയുടെ പതിമൂന്നാം ഓർമദിനത്തോട് അനുബന്ധിച്ചു സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദീപ ശിഖാ യാത്ര സംഘടിപ്പിക്കുന്നത്.

നവംബർ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ വൈദ്യരങ്ങാടി പതിനൊന്നാം മെയിലിൽ വെച്ച് മലപ്പുറം സൈനിക കൂട്ടായ്മ ദീപശിഖ ഏറ്റുവാങ്ങുകയും ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ കൊണ്ടോട്ടി, പൂക്കോട്ടൂർ, മലപ്പുറം,  മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ എന്നീ സ്ഥലങ്ങളിൽ കോവി ഡ് പ്രോട്ടോകോൾ   പാലിച്ചുകൊണ്ട്  സ്വീകരണം ഏറ്റുവാങ്ങുകയും മലപ്പുറം സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന യുദ്ധ സ്മാരകത്തിൽ ആദരവ് അർപ്പിച്ചു കൊണ്ടു മലപ്പുറം പാലക്കാട് ജില്ല അതിർത്തിയായ  മേലാറ്റൂർ കാഞ്ഞിരപ്പാറ വെച്ച് നവംബർ 21 നു വൈകീട്ട് 6 മണിക്ക് പാലക്കാട് സൈനിക കൂട്ടായ്മയ്ക്ക് കൈമാറും.
 
കേരളത്തിലെ 14 ജില്ലയിലെ സൈനിക കൂട്ടായ്മകളും  അണിചേർന്നു കൊണ്ടു നവംബർ 19 നാണ് കാസർകോട് നിന്നും ദീപ ശിഖ പ്രയാണം  ആരംഭിച്ചത്. ദീപശിഖക്ക്  ബൈക്ക് റാലിയുടെ അകമ്പടിയോടെ 14 ജില്ലകളിലൂടെയും സഞ്ചരിച്ച നവംബർ 26 നു  തിരുവനന്തപുരത്ത് സമാപിക്കും. വളർന്നു വരുന്ന തലമുറയ്ക്ക് രാജ്യത്തെ സൈനിക-അർദ്ധസൈനിക പോലീസ് സേന കളോടുള്ള ബഹുമാനവും ആദരവും വർദ്ധിക്കുവാനും രാജ്യസ്നേഹം മനസ്സിൽ ഊട്ടിയുറപ്പിക്കാനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ  മലപ്പുറം സൈനിക കൂട്ടായ്മ പ്രസിഡണ്ട് ഫൈസൽ എടരിക്കോട് ജോയിൻ സെക്രട്ടറി ഹരീഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ KT ഫൈസൽ കൊണ്ടോട്ടി, മുനീർ കിഴിശ്ശേരി, നിഷാദ് അരീക്കോട് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments