Flash News

6/recent/ticker-posts

വൈദ്യുതി സൗജന്യം 30 യൂണിറ്റ് വരെയാക്കി; ഉത്തരവിറക്കി കെഎസ്ഇബി

Views


സംസ്ഥാനത്തെ സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി. ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കും. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. സര്‍ക്കാരിന്‍റെ തീരുമാനത്തിന് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് പരിധി ഉയര്‍ത്തുന്നുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗജന്യ വൈദ്യുതി ഉപയോഗത്തിന്‍റെ പരിധി ഉയര്‍ത്തുന്നത്. ഇതോടൊപ്പം 50 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒന്നര രൂപയേ ഈടാക്കൂ.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments