Flash News

6/recent/ticker-posts

മധ്യവയസ്കയുടെ മാല പൊട്ടിച്ച സംഭവം: അന്വേഷണം പുരോഗമിക്കുന്നു.4 മണിക്കൂറിനകം പ്രതികൾ പിടിയിലാകും.

Views
വേങ്ങര: വേങ്ങര ചുള്ളിപ്പറമ്പ് പ്രദേശത്ത് ഇന്ന് രാവിലെ രണ്ട് അജ്ഞാതരായ യുവാക്കൾ മധ്യവയസ്കയുടെ മാല പൊട്ടിച്ച സംഭവത്തിൽ കേസ് അന്വേഷണം പുരോഗതിയിലേക്ക്. സംഭവസ്ഥലത്ത് പൊലീസും മലപ്പുറത്ത് നിന്ന് ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

വീഡിയോ കാണുക👇



 വിരലടയാളവും മറ്റു അന്വേഷണങ്ങളും നടന്നു. കുറുകപ്പുരക്കൽ പങ്കജവല്ലി (61) എന്നവരുടെ മാലയാണ് രണ്ട് യുവാക്കൾ പൊട്ടിച്ചത്.സ്ത്രീയുടെചെറുത്ത് നിൽപിനാലും ഒച്ചവെച്ചതിനാലും മാലയുടെ പകുതി കഷ്ണമാണ് അക്ര മികൾക്ക് ലഭിച്ചത്. മുളക് പൊടി വിതറി അവർ രക്ഷപ്പെടുകയായിരുന്നു. മുളക് പൊടി കൊണ്ടുവന്ന തുണിക്കഷ്ണവും പരിശോധനക്ക് വിധേയമാക്കി.ഇതിനിടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ രണ്ടു പേർ എടരിക്കോട് വെച്ച് പിടിക്കപ്പെട്ടിട്ടുണ്ടെന്നും പങ്കജവല്ലിയുടെ മകൻ സുഗു വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു.നാല് മണിക്കൂറിനകം അക്രമികൾ പിടിക്കപ്പെടുമെന്നും കേസ് അന്വേഷണ പുരോഗതിക്കായി പങ്കജവല്ലിയുടെ വീട്ടിലെത്തുമെന്നും പൊലീസ് പറഞ്ഞു.
          രാവിലെ ആറു മണിക്ക് പുറത്തിറങ്ങിയ പങ്കജവല്ലി മുറ്റത്ത് നിന്നും പശു തൊഴുത്തിനടുത്തെത്തിയ ഉടനെയാണ് അജ്ഞാതരായ രണ്ട് യുവാക്കൾ ചാടി വീണ് പുറത്ത് ചവിട്ടുകയും, ഒരാൾ പങ്കജവല്ലിയുടെ കഴുത്ത് ഞെരിക്കുകയും മറ്റെയാൾ തുണിക്കഷ്ണത്തിൽ പൊതിഞ്ഞ മുളക് പൊടി മുഖത്തേക്ക് വിതറിയുമാണ് മാല പൊട്ടിച്ചത്. പുറകിലൂടെ വന്ന് ചവിട്ടിവീഴ്ത്തിയതിനാൽ ഇവരുടെ മുഖത്തും ചുണ്ടിനും കാൽമുട്ടുകൾക്കും മാല പിടിച്ചു വലിച്ച ശക്തിയിൽ കഴുത്തിനും പരിക്കേറ്റിരുന്നു.
      സ്ത്രീയുടെ നിലവിളി കേട്ട് അകത്ത് നിന്നും മരുമകൾ എത്തിയപ്പോഴാണ് രണ്ട് പേർ ഓടുന്നത് കണ്ടത്.തുടർന്ന് മകനും നാട്ടുകാരും ചേർന്ന തിരച്ചിലിൽ മുളക് പൊടി പൊതിഞ്ഞ തുണിക്കഷ്ണം കണ്ടെത്തുകയും ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പണി പൂർത്തിയാകാത്ത വീടിനടുത്ത് ഒരു ബൈക്ക് കാണപ്പെടുകയും ചെയ്തത്. പിൻഭാഗത്തെ നമ്പർ പ്ലേറ്റ് എടുത്ത് മാറ്റപ്പെട്ട നിലയിലും മുളക് പൊടി പൊതിഞ്ഞ തുണിക്കഷ്ണത്തിൻ്റെ അതേ തുണികൊണ്ട് മുൻഭാഗത്തെ നമ്പർ പ്ലേറ്റ് മൂടപ്പെട്ട നിലയിലുമായിരുന്നു. KL 65 P 7299 ബൈക്കാണ് കണ്ടെത്തിയത്. അന്നേരം തന്നെ വേങ്ങര പൊലീസിൽ വിളിച്ച് പരാതി പറയുകയും വേങ്ങര സ്റ്റേഷൻ എ എസ് ഐ മുഹമ്മദ് ഹനീഫയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടത്തിയ അന്വേഷണത്തിൽ 25/മെയ് / 2020ൽ മുഹമ്മദ് ജുനൈദ് എന്ന വ്യക്തിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. അക്രമികൾ വരുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ അടുത്ത വീട്ടിലെ തങ്ങളുടെ വീട്ടുമുറ്റത്തെ സി സി ടി വി യിൽ പതിഞ്ഞിരുന്നു. 




Post a Comment

0 Comments