Flash News

6/recent/ticker-posts

ഒമാൻ സമ്പൂർണ കോവിഡ് മുക്തിയിലേക്ക്; മിക്ക ഗവർണറേറ്റുകളിലും പുതിയ രോഗികൾ ഇല്ല, ഇന്ന് രോഗബാധിതർ 4

Views
രാജ്യം സമ്പൂർണ കോവിഡ്  മുക്തിയിലേക്ക് മാറുന്നതിന്റെ സൂചന നൽകി ആരോഗ്യ മന്ത്രാലയം കണക്കുകൾ

 തറാസ്സുദ് പ്ലസ് ആപ്പിലെ കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം മിക്ക ഗവർണറേറ്റുകളിലും പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല . മൂന്ന് ഗവർണറേ റ്റുകളിൽ മാത്രമാണ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് .  അതേസമയം , ഈ മാസം 15 വരെ രണ്ട് കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത് . ഇക്കാലയളവിൽ 137 പേർക്ക് കോവിഡ് ബാധിച്ചു . 295 പേർ രോഗമുക്തി നേടുകയും ചെയ്തു . നവംബർ മൂന്ന് , 10 തീയതിക ളിലാണ് ഓരോ വിതം മരണം
രജിസ്റ്റർ ചെയ്തിട്ടുള്ളത് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരിക്കു ന്നത് ഒമ്പത് , 10 തീയതികളിലാണ് . 14 വീതം ആളുകൾക്കാണ് അന്ന് കൊവിഡ് ബാധിച്ചത് . ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്നാണ്  . 4 പേർ
ക്ക് മാത്രമാണ് ഇന്ന് രോഗം പിടിപ്പെട്ടിട്ടുള്ളത് . 98.5 %
 കൊവിഡ് മുക്തി നിരക്ക് . ആശുപത്രിവാസങ്ങളുടെ കാര്യത്തിലും കുറവ് വന്നിട്ടുണ്ട് .ഇന്ന് വരെ 11 പേരാണ് ആശുപത്രിയിൽ കഴിയുന്നത് .ഇതിൽ 3 പേര് മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളത്.

എന്നിരുന്നാലും കോവിഡ് സുരക്ഷ മുൻകരുതൽ കൈവിടരുതെന്നും സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ച നിയന്ത്രണം പാലിക്കു കയും ചെയ്യുക.


Post a Comment

0 Comments