Flash News

6/recent/ticker-posts

മാസം 5000 രൂപ വരെ കർഷക പെൻഷൻ; അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ

Views

സംസ്ഥാനത്തെ കർഷകർക്ക്  മാസം 5,000 രൂപവരെ പെൻഷൻ  ലഭ്യമാക്കാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ  പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. പെൻഷൻ ലഭിക്കുന്നതിനായി കർഷകർ പ്രത്യേകം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതായുണ്ട്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച പോർട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ അന്നേ ദിവസം നിർവഹിക്കുന്നതായിരിക്കും.

ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് ബുധനാഴ്ച മുതൽ http://kfwfb.kerala.gov.inഎന്ന വെബ് പോർട്ടൽ വഴി അപേക്ഷകൾ നൽകാം. നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി പോർട്ടൽ മുഖേനയാകും പെൻഷൻ ലഭിക്കുക.

അംഗത്വം ആർക്കെല്ലാം

18നും 55നും ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്നതും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്കാണ് പദ്ധതിക്ക് കീഴിൽ അംഗത്വം ലഭിക്കുക. 100 രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരാകണം എന്ന നിബന്ധനയും ഇതിന് ബാധകമാകുന്നുണ്ട്. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ്‌ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയെ പരിപാലിക്കുന്നവർക്കും അപേക്ഷ നൽകാവുന്നതാണ്.

*അംശാദായം അടയ്ക്കൽ*

ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക്‌ അടയ്ക്കും.

*പെൻഷൻ എങ്ങനെ, എപ്പോൾ*

അഞ്ച് വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായാ തുകയാകും പെൻഷനായി ലഭിക്കുക. കുറഞ്ഞത് അഞ്ച് വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ്‌ കുടുംബ പെൻഷൻ ലഭിക്കുക.



ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments