Flash News

6/recent/ticker-posts

വിദ്യാർത്ഥി യാത്രാനിരക്ക് :6 രൂപയാക്കണമെന്ന് ബസ്സുടമകൾ :5 ആകാമെന്ന് കമ്മീഷൻ ശുപാർശ :വർദ്ധനവിൽ സമവായം വേണ്ടി വരും.

Views
വിദ്യാർത്ഥി യാത്രാനിരക്ക് :
6 രൂപയാക്കണമെന്ന് ബസ്സുടമകൾ :
5 ആകാമെന്ന് കമ്മീഷൻ ശുപാർശ :
വർദ്ധനവിൽ സമവായം വേണ്ടി വരും.

തിരുവനന്തപുരം: സ്വകാര്യ ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമായി. കഴിഞ്ഞ ഒമ്പത് വർഷമായി മാറ്റമില്ലാതെ തുടരുന്ന വിദ്യാർത്ഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിലാണ് ഇനി സർക്കാർ സമവായത്തിലെത്താൻ ബാക്കിയുള്ളത്.

നിലവിൽ ഒരു രൂപയാണ് സ്വകാര്യ ബസിൽ വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക്. 2012ന് ശേഷം ഈ നിരക്കിൽ മാറ്റം വന്നിട്ടില്ല. എന്നാൽ ടിക്കറ്റ് നിരക്ക് കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബസ്ച്ചാർജ് വർദ്ധിപ്പിക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. നിലവിൽ ആറുരൂപയായി വർദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. എന്നാൽ മിനിമം നിരക്ക് അഞ്ച് രൂപയാക്കാമെന്നാണ് കമ്മീഷന്റെ ശുപാർശ.

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ ബസ്സുടമ സംഘടനകൾ ഉറച്ച് നിൽക്കുകയാണ്. ഇക്കാര്യത്തിൽ വിദ്യാർഥിസംഘടനകളുടെ എതിർപ്പ് കൂടി കണക്കിലെടുത്ത് സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. നിരക്ക് വർധന കെഎസ്ആർടിസിക്കും നേട്ടമാണെന്നതാണ് പ്രത്യേകത.

ഇതിനിടെ മിനിമം ബസ് ചാർജ് പത്ത് രൂപയാക്കാമെന്ന് ഗതാഗതവകുപ്പ് അനൗദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പിന്നാലെ വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ ചർച്ചയുണ്ടാകുമെന്നും നവംബർ 18നുള്ളിൽ തീരുമാനമാകുമെന്നുമാണ് സൂചന. 2020 ജൂൺ 25നായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി യാത്ര നിരക്ക് സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് നൽകിയത്. തുടർന്ന് 2020 ജൂലൈയിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.


Post a Comment

0 Comments