Flash News

6/recent/ticker-posts

മുല്ലപ്പെരിയാർ ചോർച്ച പല വഴി; ഒരു മിനി‍റ്റിൽ ചോരുന്നത് 97.695 ലീറ്റർ വെള്ളം.

Views
മുല്ലപ്പെരിയാർ ചോർച്ച പല വഴി; ഒരു മിനി‍റ്റിൽ ചോരുന്നത് 97.695 ലീറ്റർ വെള്ളം.



തിരുവനന്തപുരം മുല്ലപ്പെരിയാർ അണക്കെട്ടിലെ ചോർച്ചയുടെ അളവിനെക്കുറിച്ചുള്ള കൃത്യമായ കണക്കു തിട്ടപ്പെടുത്താൻ കഴിയാതെ കേരളവും തമിഴ്നാടും. അണക്കെട്ടിലെ ചോർച്ചയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നു സുപ്രീം കോടതി ശനിയാഴ്ച തമിഴ്നാടി‍നോടു നിർദേശിച്ചെങ്കിലും പല വഴി‍കളിലൂടെ വെള്ളം ചോരുന്ന‍തിനാൽ ആധികാരികമായ കണക്ക് ശേഖരിക്കാൻ കഴിയാത്ത സാഹചര്യമാണ്.

അണക്കെട്ടിൽ നിന്നു ഗാലറിയിലേക്കു വരുന്ന വെള്ളത്തിന്റെ (സീപ്പേജ് വാട്ടർ) അളവ് പരിശോധിച്ചു രേഖപ്പെടുത്തുന്നതു തമിഴ്നാടാണ്. ഡാമിന്റെ പൂർണ നിയന്ത്രണം തമിഴ്നാ‍ടിനായതിനാൽ, ഇവർ നൽകുന്ന കണക്ക് റജിസ്റ്ററിൽ ചേർക്കുന്ന ജോലി മാത്രമാണു കേരളത്തിലെ ഉദ്യോഗസ്ഥർക്ക്. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയും ഉപസമി‍തിയും അണക്കെട്ടിൽ പരിശോധന നടത്തുമ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തമിഴ്നാട് സീപ്പേജ് വാ‍ട്ടറിന്റെ കണക്കെടുക്കുക.

അണക്കെട്ടിന്റെ ഉൾവശ‍ത്തുള്ള ഗാലറി‍യിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളമാണു സീപ്പേജ് വാട്ടർ. ഡാമിലെ നിരപ്പ് ഉയരുമ്പോൾ സീപ്പേജ് കൂടും. ഡാമിന്റെ അടിത്തട്ടിൽ നിന്നു 10 അടി ഉയരത്തി‍ലും 45 അടി ഉയരത്തി‍ലുമാണ് ഗാലറികളുള്ളത്. ഒരാഴ്ച മുൻപ് തമിഴ്നാട് കേരളത്തിനു നൽകിയ കണക്കനുസരിച്ച് 10 അടി ഉയരത്തിലുള്ള ഗാലറിയിൽ മി‍നിറ്റിൽ 97.695 ലീറ്റർ വെള്ളം എത്തുന്നു. 45 അടി ഉയരത്തിലുള്ള രണ്ടാമത്തെ ഗാലറിയിൽ 31.752 ലീറ്റർ വെള്ളമാണ് ചോർന്നെത്തുന്നത്. 5 വർഷം മുൻപുള്ള കണക്കിൽ മി‍നിറ്റിൽ 89 ലീറ്റർ ആയിരുന്നു ചോർച്ച. ഈ കണക്കു തെറ്റാണെന്നും ഇരട്ടിയിലേറെ വെള്ളം ഗാലറിയിൽ എത്തുന്നുണ്ടെന്നും കേരളം പറയുന്നു.

▪️വെള്ളത്തിനൊപ്പം കുമ്മായവും സിമന്റും

ലൈം (കുമ്മായം) സുർക്കി മിശ്രിതം ഉപയോഗിച്ച് 126 വർഷം മുൻപു നിർമിച്ച അണക്കെട്ടിൽ സീപ്പേജിലൂടെ മാത്രം വർഷം 35 ടൺ ലൈം ഒഴുകിപ്പോകുന്നുവെന്ന് തമിഴ്നാട് സമ്മതിക്കുന്നു. ലൈം ഒഴുകി‍പ്പോകുമ്പോൾ അണക്കെട്ടിൽ ദ്വാര‍ങ്ങൾ (ബോർ‍ഹോളുകൾ) ഉണ്ടാക്കിയ ശേഷം ഉന്നത മർദത്തിൽ സിമന്റ് ചാന്ത് അടിച്ചുകയറ്റിയാണ് ചോർച്ച തടയുന്നത്. മുല്ലപ്പെരിയാറിലെ സീപ്പേജ് വാട്ട‍റിന്റെ യഥാർഥ അളവ് തിട്ടപ്പെടുത്താൻ കഴിയാത്ത സാഹചര്യമാ‍ണെന്നു മുല്ലപ്പെരിയാർ സ്പെഷൽ സെൽ മുൻ ചെയർമാൻ എം.കെ. പരമേശ്വരൻ നായർ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments