Flash News

6/recent/ticker-posts

ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് ഗതാഗത പിഴ തവണകളായി അടയ്ക്കാം

Views

അബുദാബി : ഗതാഗത പിഴ തവണകളായി അടയ്ക്കാനുള്ള സൗകര്യം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പൊലീസ് . ഫസ്റ്റ് അബുദാബി ബാങ്ക് , അബുദാബി കൊമേഴ്സ്യൽ ബാങ്ക് , മഷ്റഖ് ഇസ്ലാമിക് ബാങ്ക് , അബുദാബി ഇസ്ലാമിക് ബാങ്ക് , എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ഈ സൗകര്യം . പിഴ ക്രെഡിറ്റ് കാർഡ് വഴി അടച്ച് രണ്ടാഴ്ചയ്ക്കകം ബാങ്കുമായി ബന്ധപ്പെട്ടു പലിശ രഹിത തവണകളായി മാറ്റാൻ അപേക്ഷിക്കണം . അബുദാബി പൊലീസ് സർവീസ് സെന്ററുകൾ വഴിയും ഡിജിറ്റൽ ചാനലുകൾ വഴിയും സേവനം പ്രയോജനപ്പെടുത്താം .


Post a Comment

0 Comments