Flash News

6/recent/ticker-posts

യു എ ഇ അമ്പതാം ദേശീയ ദിനം:മലബാർ സമര പോരാട്ടങ്ങളുടെ ശതാബ്ദി ആചരണവും നടത്തി.

Views

യു.എ.ഇ ദേശീയ ദിനത്തിൻ്റെ അമ്പതാം വാർഷികവും, മലബാർ സമര പോരാട്ടങ്ങളുടെ ശതാബ്ദി ആചരണവും ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മറ്റി നടത്തി.
നവംബർ 20 ന് ദുബൈ കെഎംസിസി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ പ്രൗഡമായ സദസ്സിനെ സാക്ഷിയാക്കി UAE KMCC ജനറൽ സെക്രട്ടറി പി കെ അൻവർ നഹ പരിപാടി ഉദ്ഘാടനം ചെയ്തു, 

ചാരിറ്റി പ്രവർത്തനങ്ങൾ സാമൂഹിക വിപ്ലവം കൂടി സൃഷ്ടിക്കുന്നതാവണമെന്ന് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ ഉജ്വലമായ പ്രസംഗത്തിൽ എം ൽ എ നജീബ് കാന്തപുരം പ്രസ്താവിച്ചു.
ചടങ്ങിൻ്റെ മുഖ്യാതിഥി കൂടിയായ പെരിന്തൽമണ്ണ MLA നജീബ് കാന്തപുരത്തിന് മണ്ഡലം കമ്മറ്റി സ്വീകരണം  നൽകി  ആദരിച്ചു.ദുബൈ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ഡയസ് ഇടിക്കുള , ഷൗക്കത്ത് ഹുദവി ,പി വി നാസർ ,സക്കീർ പാലത്തിങ്ങൽ ,ഹംസു കാവണ്ണയിൽ ചടങ്ങിൽ പ്രസംഗിച്ചു. സംസഥാന കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല മണ്ഡലം കെഎംസി സി നേതാക്കളും ചടങ്ങിൽ ആദ്യാവസാനം സംബന്ധിച്ചു.
അബ്ദുള്ള ചെമ്മല മലബാർ സമര കാലഘട്ടത്തിൽ  പുലാമന്തോളിലെയും സമീപ പ്രദേശങ്ങളിലും ഉണ്ടായ സമര പോരാട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.

വീഡിയോ കാണുക👇




ചടങ്ങിൽ വ്യവസായി ഹസ്സൻ ആനമങ്ങാടിനെ MLA നജീബ് കാന്തപുരം ഉപഹാരം നൽകി ആദരിച്ചു.

മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ സമദ് അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ 
ഷെറീഫ് ഫൈസി ഖിറാഅത്തും പിവി ഗഫൂർ സ്വാഗതവും, റിയാസ് ചെറുകര നന്ദിയും രേഖപ്പെടുത്തി.


Post a Comment

0 Comments