Flash News

6/recent/ticker-posts

കെ.ടിജലീലിന്റെ വാദം തെറ്റ്;വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടാൽ വിപരീതഫലം: പാണക്കാട് റഷീദലി ശിഹാബ്തങ്ങൾ

Views
മലപ്പുറം:വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ന്യായീകരണമായി കെ.ടി ജലീൽ നിരത്തുന്ന വാദങ്ങൾ തെറ്റാണെന്നും ഇത് വിപരീതഫലം ചെയ്യുമെന്നും മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. തങ്ങൾ ചെയർമാനായിരുന്ന സമയത്ത് ഈ തീരുമാനം സ്വാഗതം ചെയ്തുവെന്ന വാദം തെറ്റാണ്. അന്ന് അങ്ങനെയൊരു നീക്കമുണ്ടായപ്പോൾ എതിർക്കുകയാണ് ചെയ്തത്. മന്ത്രിയുടെ ചേംബറിൽ ചേർന്ന സാമൂഹ്യ ക്ഷേമ കമ്മിറ്റിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. വഖഫ് ബോർഡ് അധ്യക്ഷന്റെ മേൽനോട്ടത്തിൽ ചേരുന്ന യോഗത്തിന്റെ മിനുട്‌സ് പ്രകാരമാണ് ഇത്തരം തീരുമാനങ്ങൾ സർക്കാറിലേക്ക് സമർപ്പിക്കുന്നത്. അന്നു തന്നെ ഇക്കാര്യം വ്യക്തമായി എതിർക്കുകയും അതിനു ശേഷം സെക്രട്ടേറിയറ്റിൽ ഇതിനെതിരെ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയും നടന്നിരുന്നു. ആ മീറ്റിങിലും ഇതിന്റെ ദൂഷ്യഫലങ്ങൾ അവതരിപ്പിച്ചതാണ്. -റഷീദലി തങ്ങൾ പറഞ്ഞു.

സർക്കാർ ഇപ്പോൾ തെറ്റിദ്ധാരണ പരത്തുകയാണ്. എന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. സർക്കാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും റഷീദലി തങ്ങൾ പറഞ്ഞു. നിയമനം പി.എസ്.സിക്ക് വിടാനുള്ള ന്യായമായി മുൻ മന്ത്രി കെ.ടി ജലീൽ പറഞ്ഞ നുണകൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജലീൽ മുസ്‌ലിം സംഘടനകൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുകയാണെന്നും വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനെ നോക്കുകുത്തിയാക്കി വഖഫ് ബോർഡ് വകുപ്പിൽ ഇടപെടുന്നത് സംഘടനാപരമായ നിക്ഷിപ്ത താൽപര്യമാണെന്നും അദേഹം പറഞ്ഞു


Post a Comment

0 Comments