Flash News

6/recent/ticker-posts

കോഴിക്കോട് യുവതിക്ക് സിക വൈറസ് ബാധ സ്ഥിതികരിച്ചു

Views
കോഴിക്കോട് യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 29 കാരിയായ ചേവായൂർ സ്വദേശിനിക്കാണ് രോഗബാധ. ആലപ്പുഴയിലെ വൈറോളെജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു.

കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക വൈറസ്. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952 ൽ മനുഷ്യരിലും കണ്ടെത്തി. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്‌രസീൽ തുടങ്ങിയ പ്രദേശങ്ങളിൽ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നേരത്തെ തന്നെ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കേരളത്തിൽ സിക സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. എന്തൊക്കെയാണ് സിക വൈറസിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം.

പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.സിക വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളു. എന്നാൽ എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലരിൽ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അത് തന്നെയാണ് ഈ രോഗത്തിന്റെ അപകടവും.


Post a Comment

0 Comments