Flash News

6/recent/ticker-posts

സബാഹ് സ്‌ക്വയർ കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്‌മാൻ നാടിന് സമർപ്പിച്ചു..

Views
വേങ്ങര: വേങ്ങരയുടെ കായിക ചരിത്രം ഇനി ലോക ഭൂപടത്തിലേക്ക്. വേങ്ങരക്കാരുടെ ചിരകാലാഭിലാഷമായിരുന്ന കളിക്കളം എന്ന സ്വപ്നം സബാഹ് സ്‌ക്വയറിലൂടെ നിറവേറ്റി. കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്‌മാൻ സബാഹ് സ്ക്വയർ നാടിന് സമർപ്പിച്ചു. വർണശബളമായ ചടങ്ങിൽ സബാഹ് കുണ്ടുപുഴക്കൽ അധ്യക്ഷത വഹിച്ചു. സബാഹ് സ്‌ക്വയർ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയെടുക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സബാഹ് കുണ്ടുപുഴക്കൽ പറഞ്ഞു. മുൻ മന്ത്രിയും പാർലിമെന്റ് അംഗവുമായിരുന്ന വേങ്ങര എം എൽ എ. പി കെ കുഞ്ഞാലിക്കുട്ടി ലോഗോ പ്രകാശനം നടത്തി. 
അടുത്ത അധ്യായന വർഷം മുതൽ കേരളത്തിലെ സ്‌കൂൾ സിലബസ്സിൽ സ്പോർട്സ് ഒരു പാഠ്യ പദ്ധതിയായി ഉൾപ്പെടുത്തുമെന്നും, 

വീഡിയോ കാണുക👇



കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്നും, ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ചേർന്ന് കേരളത്തിലെ അഞ്ചു ലക്ഷം വിദ്യാർത്ഥികൾക്ക് ഫുട്ബാൾ പരിശീലനം നടത്താനുള്ള കരാറിൽ ഒപ്പുവെച്ചതായും കളിക്കളങ്ങളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ആരംഭിക്കുന്ന പദ്ധതികൾ പൂർത്തീകരിച്ച് വരുന്നതായും, ഇതിന്റെ ആദ്യ ഘട്ടത്തിലായി നൂറ് പഞ്ചായത്തുകളിൽ നൂറ് കളിക്കളങ്ങൾ ആരംഭിക്കുന്നതായുംസ്വകാര്യ പങ്കാളിത്തത്തോടെ ഫുട്ബാൾ അക്കാദമികൾ തുടങ്ങുന്നതായും, അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരള ഫുട്ബോളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുമെന്നും ഉത്ഘാടന  പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേർത്തു. 
വേങ്ങര  ഹൈസ്‌കൂൾ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന നിവേദനം സ്വീകരിച്ച മന്ത്രി വേണ്ടത് ചെയ്യുമെന്നും ഉറപ്പ് നൽകി. 

ഡോക്ടർ ശക്കീർ  ഹുസൈൻ, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, 
പി കെ അസ്ലു, ഹക്കീം തുപ്പിലിക്കാട്ട്, യു  ഷറഫലി, ആസിഫ് സഹീർ, സുരേന്ദ്രൻ മങ്കട, ഹബീബ് റഹ്മാൻ, നഹീം ചേറൂർ, നാസർ മാനു, എന്നിവർ ആശംസകളർപ്പിച്ചു. 
ബക്കർ കെ പി സ്വാഗതവും വിജയൻ കുറ്റാളൂർ നന്ദിയുമറിയിച്ചു. 
തുടർന്ന് ബൂട്സ് ഓഫ് കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു.


Post a Comment

0 Comments