Flash News

6/recent/ticker-posts

ശബരിമല നട തുറന്നു :ഭക്തർക്ക് നാളെ മുതൽ പ്രവേശനം :കനത്ത നിയന്ത്രണം.

Views

ശബരിമല നട തുറന്നു :
ഭക്തർക്ക് നാളെ മുതൽ പ്രവേശനം :
കനത്ത നിയന്ത്രണം.


പത്തനംതിട്ട : മണ്ഡല മകരവിളക്ക് പൂജയ്‌ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. ശബരിമല, മാളികപ്പുറം മേൽശാന്തിമരുടെ അവരോധിക്കൽ ചടങ്ങ് നടന്നു.

ദേവസ്വം ബോർഡ് ഭാരവാഹികൾ, പന്തളം കൊട്ടാരത്തിലെ പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിലവിൽ ശബരിമലയിലെത്തിയിട്ടുണ്ട്. വൃശ്ചികം ഒന്നായ നാളെ മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനാനുമതി നൽകും. സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഭക്തർക്ക് കനത്ത നിയന്ത്രണമുണ്ടാകും. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. മൂന്ന് ദിവസത്തേക്ക് പമ്പ സ്‌നാനം അനുവദിക്കില്ല.

സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാതയിലൂടെ പോകാൻ അനുമതിയില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റീവ് ഫലമോ രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റോ നിർബന്ധമാണ്.



Post a Comment

0 Comments