Flash News

6/recent/ticker-posts

ചിക്കൻ മപ്പാസ്

Views

ചിക്കൻ മപ്പാസ്



 ആവശ്യമുള്ള ചേരുവകൾ

ചെറുതായി മുറിച്ചെടുത്ത ചിക്കൻ   - 1 കിലോ 
സവാള  അരിഞ്ഞത്   - 3 എണ്ണം 
തക്കാളി അരിഞ്ഞത് - 2 എണ്ണം 
പച്ചമുളക് അരിഞ്ഞത്  - 5 എണ്ണം 
ചെറുതായരിഞ്ഞ ഇഞ്ചി -  1 1/2 ടേബിൾസ്പൂൺ 
വെളുത്തുള്ളി അരിഞ്ഞത് - 6 എണ്ണം 
ക്യൂബ് ആയി അരിഞ്ഞ ഉരുളക്കിഴങ്ങ്  - 1 എണ്ണം 
കറിവേപ്പില - ആവശ്യത്തിന് 
തേങ്ങയുടെ ഒന്നാം പാൽ  - 1/2 കപ്പ് 
തേങ്ങയുടെ രണ്ടാം പാൽ - 1 1/2 കപ്പ് 
വെളിച്ചെണ്ണ   - 4  ടേബിൾസ്പൂൺ 
മഞ്ഞൾപ്പൊടി  – 1/2 ടീസ്പൂൺ 
മല്ലിപ്പൊടി    - 2 to 3 ടേബിൾസ്പൂൺ  
പെരുംജീരകം പൊടിച്ചത്   - 3/4  ടീസ്പൂൺ 
ഗരം മസാല   - 1/ 2 ടേബിൾസ്പൂൺ 
കുരുമുളക് പൊടി - 1/2 ടേബിൾസ്പൂൺ 
ഉപ്പ്  - ആവശ്യത്തിന് 
2 .ചിക്കൻ മാരിനേറ്റ് ചെയ്യാനാവശ്യമായ ചേരുവകൾ 
മഞ്ഞൾ പൊടി  -1/2 ടീസ്പൂൺ 
ഗരം മസാല    - 1/2  ടേബിൾസ്പൂൺ 
കുരുമുളക് പൊടി  - 1/2 ടേബിൾസ്പൂൺ 
ഉപ്പ്     -3 /4  ടീസ്പൂൺ                                       
ചിക്കനിൽ ഇതെല്ലാം യോജിപ്പിച്ചു ഒരു 15 മിനിറ്റ് മാരിനേറ്റ് ചെയ്തു വെക്കുക.
3. വറവിടാൻ ആവശ്യമുള്ള ചേരുവകൾ 
വെളിച്ചെണ്ണ- 2   ടേബിൾസ്പൂൺ
കടുക്   - 1 ടീസ്പൂൺ  
ഉള്ളി ചെറുതായി അരിഞ്ഞത്  - 8 എണ്ണം 
വറ്റൽ മുളക്   - 3 എണ്ണം 
കറിവേപ്പില   -   1  തണ്ട്

 തയാറാക്കുന്ന വിധം
 
ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. തീ മീഡിയം ആക്കി അരിഞ്ഞു വെച്ച സവാള ചേർത്ത് കളർ മാറുന്നത് വരെ വഴറ്റുക. സവാള വെന്ത ശേഷം ഇഞ്ചിയും പച്ചമുളകും വെള്ളുത്തുള്ളിയും 1 തണ്ട്  കറിവേപ്പിലയും ചേർത്തു 3 മിനിറ്റ് വഴറ്റുക. അതിനുശേഷം  മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഇട്ട് രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയുടെ പകുതി ചേർത്ത് അത് ഒന്ന് സോഫ്റ്റാകുന്ന വരെ കുക്ക് ചെയ്യുക.
ഇതിലേക്ക് പെരുജീരകത്തിന്റെ പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്യാം. അതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും 1 ടീസ്പൂൺ ഉപ്പും ചേർത്ത് 1 -2 മിനിറ്റ് വഴറ്റുക.  
ഇതിലേക്കു മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് മിക്സ് ചെയ്യുക, കുറച്ചു കറിവേപ്പിലയും ഇട്ടുകൊടുക്കുക. അതിനുശേഷം മൂടി വെച്ച് 15  മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
മൂടി തുറന്നു എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കാം. ഇതിലേക്  1 1/ 2 കപ്പ് രണ്ടാം പാല് ചേർക്കുക. ഒന്ന് ഇളക്കിയതിനുശേഷം വീണ്ടും ഒരു 10 -15 മിനിറ്റ് മൂടി വെച്ച് കുക്ക് ചെയുക. ഇടയ്ക്ക് മൂടി തുറന്നു ഇളക്കി കൊടുക്കണം. ഇതിലേക്ക് ബാക്കിയുള്ള തക്കാളിയും കുറച്ചു കറിവേപ്പിലയും 1/2 ടേബിൾസ്പൂൺ ഗരം മസാലയും 1/2 ടേബിൾസ്പൂൺ കുരുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 1/ 2 കപ്പ് ഒന്നാം പാലും ആവശ്യത്തിനുള്ള ഉപ്പും  കൂടി ചേർത്തിളക്കാം. തിളവന്നു കഴിഞ്ഞ് തീ  ഓഫ് ചെയ്യാം.
ഇനി വറവ് തയാറാക്കാം  അതിനായി പാൻ ചൂടാക്കി 2  ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ അത് ചെറിയ തീയിലാക്കി കടുക് ഇട്ടു പൊട്ടിക്കുക. ചെറിയഉള്ളിയും വറ്റൽമുളകും കറിവേപ്പിയിലയും ഇട്ടു ഉള്ളി ഒരു ബ്രൗൺ കളർ ആകുന്നവരെ വഴറ്റുക. ഈ വറവ് ചിക്കൻ കറിയിൽ ചേർത്തിളക്കാം. വളരെ ടേസ്റ്റി ആയ ചിക്കൻ മപ്പാസ് ഇവിടെ റെഡി ആയി കഴിഞ്ഞു. നിങ്ങൾക് ഇഷ്ടപ്പെട്ട വിഭവത്തിന്റെ കൂടെ വിളമ്പാം.


Post a Comment

0 Comments