Flash News

6/recent/ticker-posts

ആധുനിക രീതിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ റേഷന്‍ കട കാടാമ്പുഴയിൽ

Views

ബില്ല് അടിക്കാനും തൂക്കി നല്‍കാനും  സാധനസാമഗ്രികള്‍ സ്‌റ്റോക്ക് ചെയ്യാനുമുള്ള കുടുസ്സു  മുറിയിലുള്ള   റേഷന്‍ കട ഇവിടെ പഴങ്കഥയാവുകയാണ്.
ആധുനിക രീതിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ  ആദ്യത്തെ   റേഷന്‍ കട നാളെ  (ശനിയാഴ്ച) വൈകുന്നേരം 3.30 ന് കാടാമ്പുഴ ടൗണില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തുറന്നുകൊടുക്കും. ചടങ്ങില്‍ ആബിദ് ഹുസൈന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.കുറുക്കോളി മൊയ്തീന്‍ എം എല്‍ എ യാണ് മുഖ്യാതിഥിയാവും.

സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള   സാനിറ്റൈസര്‍ മെഷ്യന്‍  റേഷന്‍  വാങ്ങാനെത്തുന്നവരെ ആദ്യം തന്നെ സ്വീകരിക്കുക.  നാലായിരം ചതുരശ്ര അടിയില്‍  നവീകരിച്ചിട്ടുള്ള  ഈ റേഷന്‍ കടയില്‍ അകത്ത് കാണുന്ന ആദ്യ കൗണ്ടറില്‍കമ്പ്യൂട്ടര്‍സംവിധാനത്തോടെയുള്ള ബില്ലിംഗ് സംവിധാനം പ്രവര്‍ത്തിക്കും.വിലനിലവാരം രേഖപ്പെടുത്തിയ ഡിജിറ്റല്‍ സ്‌ക്രീന്‍ ബോര്‍ഡ് റേഷന്‍ കടയിലെ സാധനങ്ങളുടെ സ്‌റ്റോക്ക് വിലയും മനസ്സിലാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല റേഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് നല്ല സൗകര്യങ്ങളോടെയുള്ള വിശ്രമ സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്.  വലിയ ഡ്രമ്മുകളില്‍ നിന്ന്  ചെറിയ പൈപ്പ് വഴി വായികൊണ്ടു വലിച്ചെടുത്ത് ചെറിയ പാത്രത്തില്‍ ആക്കിയ ശേഷം കൈ കൊണ്ട് അളന്നു കൊടുക്കുന്ന രീതിയൊന്നും  ഇവിടെ കാണാന്‍ കഴിയില്ല . പകരം സെന്‍സര്‍ ഘടിപ്പിച്ച സംവിധാനത്തില്‍ റേഷന്‍ കാര്‍ഡ് ഉടമ ഒന്നു വിരല്‍ വക്കുകയേ വേണ്ടൂ. അയാള്‍ക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ അയാളുടെ കന്നാസിലോ കുപ്പിയിലോ നിറഞ്ഞിട്ടുണ്ടാകും. റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കുന്ന സമയത്ത് തൂക്കം രേഖപ്പെടുത്തിയ സ്‌ക്രീന്‍ ബോര്‍ഡ് കാര്‍ഡുടമകള്‍ സുഖമമായി കാണുന്ന തരത്തില്‍ പുറത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്.ഇങ്ങനെ പോവുന്നു മറ്റ് റേഷന്‍ കടകള്‍ക്ക് മാതൃകയാക്കാവുന്ന  ഈ 168-ാം നമ്പര്‍ റേഷന്‍ കട കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സയുടെ ഉടമസ്ഥതയിലുള്ളതാണ്.


Post a Comment

0 Comments