Flash News

6/recent/ticker-posts

വേങ്ങരയിലെ നടപ്പാതയിലൂടെ സഞ്ചരിക്കാൻ ഇനിയൊരു ഹെൽമറ്റ് കൂടി വേണം.

Views
വേങ്ങരയിലെ നടപ്പാതയിലൂടെ സഞ്ചരിക്കാൻ ഇനിയൊരു ഹെൽമറ്റ് കൂടി വേണം.


 വേങ്ങര : വേങ്ങര നടപ്പാതയിലൂടെയും റോഡിലൂടെയും നടക്കുന്ന ജനങ്ങൾ ഒരു ഹെൽമറ്റ് കൂടി തലയിൽ കരുതേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
 നടപ്പാതയിലേക്ക്  വളരെ താഴ്ചയിൽ കെട്ടി തള്ളിനിൽക്കുന്ന പാർട്ടി ബോർഡുകളും മറ്റും വഴി  യാത്രക്കാരുടെ തലയിൽ തട്ടി  പരിക്കേൽക്കുന്ന പ്രവണത തുടരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു യാത്രക്കാരിയുടെ തല  ബോർഡിൽ തട്ടി മുറിവ് പറ്റിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിനു പരിഹാരമെന്ന നിലയിൽ കെഎസ്ഇബി അധികൃതർ വന്ന് ബോർഡുകൾ എല്ലാം അഴിച്ചു  കൊണ്ട് പോയിരുന്നു.
    പക്ഷേ, വൈകാതെ തന്നെ മറ്റൊരു പാർട്ടി അന്നു തന്നെ അതേ സ്ഥലത്ത് പുതിയ മറ്റൊരു ബോർഡ് സ്ഥാപിച്ചു കൊണ്ട് സ്ഥലം കയ്യേറി.
     ജനങ്ങൾ എത്ര മുറവിളി കൂട്ടിയിട്ടും ഇത്തരം ബോർഡുകൾ വയ്ക്കുന്നവർ അറിയുന്നില്ല നടപ്പാതയിലൂടെ നടക്കുന്ന  ജനങ്ങളുടെ ബുദ്ധിമുട്ട്.
       ഇനി ഈ പോസ്റ്റുകൾ ഇവിടെ നിന്ന് നീക്കം ചെയ്താലും വൈകാതെ മറ്റൊരു ശക്തി അവിടെ പോസ്റ്റ് കെട്ടും.ഇതിനൊരു  മാറ്റം വരണമെങ്കിൽ അധികാരികൾ തന്നെ മുൻകയ്യെടുക്കണം.
അധികാരികൾ ഇതിന് ഒരു പരിഹാരം കാണാതിരുന്നാൽ വേങ്ങരയിലെ നടപ്പാതയിലൂടെ നടക്കുന്നവർ ഒരു ഹെൽമെറ്റ് കൂടി കരുതേണ്ട അവസ്ഥ വിദൂരമല്ല.
      എത്രയും പെട്ടെന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ബോർഡുകളും പോസ്റ്ററുകളും അഴിച്ചുമാറ്റി യാത്ര സുഗമമാക്കണമെന്നാണ് ജനങ്ങളുടെ അഭ്യർത്ഥന.


Post a Comment

1 Comments

  1. നടപ്പാതകൾ കയ്യേറിയതത്രയും ഒഴിപ്പിക്കാൻ ഇപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ട് . നമ്മുടെ സർക്കാർ അതങ്ങ് വെടിപ്പായി നടപ്പാക്കിയാൽ മാത്രം മതി . കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ഒട്ടുമിക്ക പ്രശ്നങ്ങളും തീരും . പക്ഷേ , ആര് നടപ്പാക്കും ?. പൂച്ചക്കാരു മണികെട്ടും ?.

    ReplyDelete