Flash News

6/recent/ticker-posts

ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ, അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല

Views

സാൻ യുവാൻ: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ബ്രസീലിനുവേണ്ടി കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

ഇടത്തേ തുടയ്ക്ക് പരിക്കേറ്റ നെയ്മർക്ക് ടീം വിശ്രമം അനുവദിച്ചു. അർജന്റീനയിലെ സാൻ യുവൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.നെയ്മർക്ക് പുറമേ കാസെമിറോയും കളിക്കില്ല. അർജന്റീനയ്ക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമെന്ന് പരിശീലകൻ ലയണൽ സ്കളോനി അറിയിച്ചു.

പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ മെസ്സി യുറുഗ്വായ്ക്കെതിരായ മത്സരത്തിൽ വെറും 15 മിനിട്ട് മാത്രമാണ് കളിച്ചത്. പി.എസ്.ജിയുടെ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായി. പി.എസ്.ജിയ്ക്ക് വേണ്ടി മെസ്സിയും നെയ്മറും ഒരുമിച്ചാണ് കളിക്കുന്നത്.

ലോകകപ്പ് യോഗ്യത ബ്രസീൽ നേരത്തേ ഉറപ്പിച്ചിട്ടുണ്ട്. 2009 ന് ശേഷം അർജന്റീനയ്ക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ ബ്രസീലിന് സാധിച്ചിട്ടില്ല.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങളിൽ നിന്ന് 34 പോയന്റുകൾ നേടിക്കൊണ്ട് ബ്രസീൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇത്രയും മത്സരങ്ങളിൽ നിന്ന് 28 പോയന്റ് നേടിയ അർജന്റീന രണ്ടാം സ്ഥാനത്താണ്. ഇരുടീമുകളും യോഗ്യതാ റൗണ്ടിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല.

ഈയിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം നേടാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നു.


Post a Comment

0 Comments