Flash News

6/recent/ticker-posts

ദുരിതപ്പെയ്ത്ത് തുടരുന്നു: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Views
ദുരിതപ്പെയ്ത്ത് തുടരുന്നു: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് 

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

നാളെ പതിനൊന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തമാകുക. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരും

അതേസമയം ഇടുക്കി ഡാം ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.


Post a Comment

0 Comments