Flash News

6/recent/ticker-posts

ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി - എഫ്സി ഗോവ പോരാട്ടം

Views

ഐ എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റി – എഫ്സി ഗോവ പോരാട്ടം. രാത്രി 7.30 ന് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെൻറിൽ നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ സിറ്റി.
ഇക്കഴിഞ്ഞ സീസണിൽ സ്വപ്ന തുല്യമായ പടയോട്ടമായിരുന്നു മുംബൈ സിറ്റി എഫ്.സിയുടേത്. കിരീടം നിലനിർത്താനുറച്ച് ഇറങ്ങുന്ന ടീമിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല. ഡെസ് ബക്കിംഗ്ഹാം പരിശീലകനായ ടീമിന് ആദ്യ മത്സരത്തിൽ എതിരാളി ഐ എസ് എല്ലിനെ കിരീടം വെക്കാത്ത രാജാക്കന്മാരായ എഫ്സി ഗോവയാണ്.
സ്വന്തം കാണികളുടെ മുന്നിലാണ് മത്സരമെന്നത് എഫ്.സി ഗോവയുടെ പോരാട്ടവീര്യം വർധിപ്പിക്കും. മുഹമ്മദ് നവാസ് ഗോൾ വല കാക്കുന്ന ടീമിന്റെ ആക്രമണ നിര ശക്തമാണ്. ഇഗോർ അംഗുലോയും യോഗോർ കാറ്റാറ്റോയും ബിപിൻ സിംഗുമാണ് ആക്രമണ നിരയിൽ. മധ്യനിരയിൽ ലാലെങ്മാവിയയും റോളിൻ ബോർഗസും , റെയ്നിയർ ഫെർണാണ്ടസും കാസിയോ ഗബ്രിയേലും കളി മെനയും.
രാഹുൽ ബെക്കെയും മോർതാദ ഫാളും ഉൾപ്പെടെയുള്ളവർ നിലവിലെ ചാമ്പ്യന്മാരുടെ പ്രതിരോധത്തിൽ കോട്ട കെട്ടും. വിജയം മാത്രമാണ് മുംബൈ സിറ്റി എഫ്സിയുടെ ലക്ഷ്യം. അതേസമയം, മിക്ക വിദേശ താരങ്ങളെയും നിലനിർത്തിയാണ് എഫ്സി ഗോവ നടപ്പ് സീസണിൽ ഇറങ്ങുന്നത്.ഗ്ലൻ മാർട്ടിൻസ് – ബ്രൻഡൻ ഫെർണാണ്ടസ് – എഡു ബേദിയ തുടങ്ങിയവർ അണിനിരക്കുന്ന പ്രതിഭാസമ്പന്നമായ മധ്യനിരയാണ് ഗോവയുടെ കരുത്ത്. മുൻ ബ്ലാസ്റ്റേഴ്സ് താരം ധീരജ് സിങ് ആണ് ഗോൾ വല കാക്കുക.
പ്രതിരോധ നിരയും ആക്രമണ നിരയും പുറത്തെടുക്കുന്നത് മെച്ചപ്പെട്ട പ്രകടനമാണ്. ഇക്കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗൌർസിന് നടപ്പ് സീസണിൽ കിരീടമില്ലാതെ മടക്കമില്ല. യുവാൻ ഫെറാൻഡോയെന്ന പരിശീലകന്കീഴിൽ ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടാണ് ഗോവ ഐ എസ് എല്ലിനെത്തുന്നത്. ഏതായാലും സൂപ്പർ പോരിന് ഫറ്റോർദ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.'


Post a Comment

0 Comments