Flash News

6/recent/ticker-posts

കോങ്കടപ്പാറ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം:എം എൽ എ സ്ഥലം സന്ദർശിച്ചു.ങ്കടപ്പാറ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം: എം എൽ എ സ്ഥലം സന്ദർശിച്ചു.

Views
വേങ്ങരയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം; പദ്ധതി സ്ഥലം പി.കെ. കുഞ്ഞാലിക്കുട്ടി എം. എൽ.എ സന്ദർശിച്ചു.

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ കായിക മുന്നേറ്റങ്ങൾക് വലിയ പ്രതീക്ഷ നൽകുകയാണ് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരുമെന്ന പ്രഖ്യാപനം. ഊരകം പഞ്ചായത്തിലെ കോങ്കടപ്പാറ പ്രദേശത്ത് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട്‌, ജില്ലാ പഞ്ചായത്ത് , സംസ്ഥാന സ്പോർട്സ് വകുപ്പ്  എന്നീ മേഖലകളിൽ നിന്ന് ഫണ്ട്‌ വകയിരുത്തിയാണ് സ്റ്റേഡിയം പൂർത്തീകരിക്കുക.പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. റഫീഖ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബെൻസീറ ടീച്ചർ,ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ മൻസൂർകോയ തങ്ങൾ,ജില്ലാ ഡിവിഷൻ മെമ്പർ ടി.പി. എം. ബഷീർ  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിയുക്ത പദ്ധതി സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
 ആവശ്യമായ ഫണ്ട്‌ കണ്ടെത്തി പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.


വീഡിയോ കാണാം




ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌, ജില്ലാ, ബ്ലോക്ക്‌ മെമ്പർമാർ തുടങ്ങിയവരുടെ സാനിധ്യത്തിൽ ഇന്ന് സന്ദർശിച്ചു.


Post a Comment

0 Comments