Flash News

6/recent/ticker-posts

സിനിമയിലെ അശ്ലീല പരാമര്‍ശങ്ങള്‍; ‘ചുരുളി’ ഒടിടിയില്‍ നിന്നും പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Views


കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ചുരുളി’ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍. ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയുമെന്നും സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരള സമൂഹത്തിന് അപമാനമാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഒടിടി പ്ലാറ്റ്‌ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും തീയേറ്ററുകളില്‍ ഈ സിനിമകള്‍ കാണാന്‍ കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് കേന്ദ്ര സര്‍ക്കാറും സെന്‍സര്‍ ബോര്‍ഡും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments