Flash News

6/recent/ticker-posts

കേന്ദ്ര സർക്കാറിന്റെ സൗജന്യ റേഷൻ വിതരണം മാർച്ച്‌ വരെ ലഭ്യമാകും.

Views
ന്യൂഡൽഹി : കോവിഡ് സാഹചര്യത്തിൽ നടപ്പിലാക്കിവന്നിരുന്ന കേന്ദ്രത്തിന്റെ സൗജന്യ റേഷൻ വിതരണം മാർച്ച്‌ വരെ നീട്ടി.5 കിലോ ഗ്രാം അരി, ഗോതമ്പ് എന്നിവയും മറ്റു ധാന്യങ്ങളും പൊതു വിതരണ സമ്പ്രദായത്തിലൂടെ സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയാണ് മാർച്ച്‌ വരെ നീട്ടിയത്. ഇന്ത്യയിലെ 80 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.2020 ഏപ്രിലിൽ ആരംഭിച്ച പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെയാണ്  4 മാസം കൂടി നീട്ടാൻ മന്ത്രി സഭ തീരുമാനിച്ചത്.2.60 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ആകെ ചെലവാക്കിയ തുകയായി കണക്കാക്കുന്നത്.


Post a Comment

0 Comments