Flash News

6/recent/ticker-posts

ദേശീയ ഗുസ്തിതാരം നിഷ ദാഹിയയും സഹോദരനും വെടിയേറ്റ് മരിച്ചെന്നത് വ്യാജവാർത്ത..!

Views
സോനിപത്ത്∙ ദേശീയ ഗുസ്തി താരം നിഷ ദാഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദാഹിയ തന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ പ്രതികരിച്ചത്.

‘ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു.’  നിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി


Post a Comment

0 Comments