Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ സംസ്ഥാനപാതക്ക് കുറുകെയുള്ള ആദ്യത്തെ മേൽപ്പാലം ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിച്ച പ്രദേശവും എന്ന ഖ്യാതിയും എടപ്പാളിന് സ്വന്തം

Views

മലപ്പുറം ജില്ലയിൽ സംസ്ഥാനപാതക്ക് കുറുകെയുള്ള ആദ്യത്തെ മേൽപ്പാലം ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിച്ച പ്രദേശവും എന്ന ഖ്യാതിയും  എടപ്പാളിന് സ്വന്തം

 എടപ്പാൾ: ജില്ലയിൽ സംസ്ഥാനപാതക്ക് കുറുകെയുള്ള ആദ്യത്തെ മേൽപ്പാലവും  ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിച്ച പ്രദേശം എന്ന ഖ്യാതിയും ഇനി എടപ്പാളിന് സ്വന്തം. മേൽപ്പാല നിർമാണത്തിന് അനുബന്ധിച്ച് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുക  എന്ന ഉദ്യമത്തിന് തുടക്കം കുറിച്ചത്. മൂന്ന് പോസ്റ്റുകൾ ഒഴിവാക്കുക എന്ന കടമ്പയും ലൈൻ റോഡ് ക്രോസിങ്ങുമാണ് ഈ പദ്ധതിയിലൂടെ സാധ്യമാവുന്നത്. തൃശ്ശൂർ പെരിങ്ങാവ് സ്വദേശികളാണ് വർക്ക് ഏറ്റെടുത്തിരിക്കുന്നത്. തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ ഇത്തരത്തിൽ വൈദ്യുതി എത്തിച്ച പരിചയസമ്പത്താണ് ഈ തൊഴിലാളികൾക്ക് എടപ്പാളിലെയും വർക്ക് ഏറ്റെടുക്കാൻ അവസരമൊരുങ്ങിയത്. ശനിയാഴ്ച വൈകിട്ടോടെ വർക്കുകൾ പൂർത്തീകരിച്ച് ഞായറാഴ്ച കാലത്ത് മുതൽ  വൈദ്യുതി പ്രവഹിപ്പിക്കാൻ  സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികൾ.


Post a Comment

0 Comments