Flash News

6/recent/ticker-posts

മധ്യവയസ്കയുടെ മാല പൊട്ടിച്ച സംഭവം:പൊലീസിൻ്റെ മിടുക്ക്,രണ്ട് മണിക്കൂറിനകം പ്രതികൾ പിടിയിൽ..

Views

വേങ്ങര: ചുള്ളിപ്പറമ്പ് മധ്യവയസ്‌കയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചി രുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്.ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ചെയിൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ സ്ത്രീ താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് പൂർണ്ണമായി ആഭരണം കൈക്കലാക്കാൻ കഴിഞ്ഞില്ല.
 ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് മരുമകൾ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെ ടുകയായിരുന്നു. പ്രതികൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി മണപ്പിക്കാനും ശ്രമം നടത്തിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ
ഇവർ എത്തിയതെന്ന് കരുതുന്ന ഡൂക്ക് മോട്ടോർ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പിൽ നിർത്തിയിട്ടതായി  കണ്ടത്തി. ഇതിൻ്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് പൂർണ്ണമായി നീക്കം ചെയ്ത നിലയിലയിലും മുന്നിലെ നമ്പർ പ്ലേറ്റ്  മറച്ച നിലയിലുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
 

Post a Comment

0 Comments