Flash News

6/recent/ticker-posts

കുറുപ്പ്: നിര്‍മാതക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഇന്ന് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കെ

Views
കുറുപ്പ്: നിര്‍മാതക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഇന്ന് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കെ                  


 നിര്‍മാതാക്കള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാത്പര്യ ഹരജിയിലാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്. സിനിമ ഇന്ന് പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് കോടതി നടപടി.

കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടും എന്നുകാണിച്ച് സെബിന്‍ തോമസ് എന്നയാളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍, ഇന്റര്‍പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനുംമെല്ലാം മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.


Post a Comment

0 Comments