Flash News

6/recent/ticker-posts

⭕ ഇന്ത്യക്കാർ ഉൾപ്പെട്ട വൻ കവർച്ച സംഘം സഊദിയിൽ അറസ്റ്റിൽ

Views റിയാദ് : ഇന്ത്യക്കാർ അടങ്ങിയ വൻ കവർച്ച സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന 19 അംഗ സംഘമാണ് ആണ് പിടിയിലായത്. ഇന്ത്യക്കാരും ബംഗ്ലാദേശുകാരും പാകിസ്ഥാനികളുമായ 14 പേരും അതിർത്തി നിയമ ലംഘകരായ  അഞ്ചു ഇന്ത്യക്കാരും ബംഗ്ലാദേശുകാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത് നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി കേബിളുകൾ, വൈദ്യുതി ബ്രെയ്ക്കറുകൾ,മാൻ ഹോളുകളുടെ ഇരുമ്പു മൂടികൾ എന്നിവ കവരുകയും വിൽപന നടത്തുകയുമാണ് സംഘം ചെയ്തിരുന്നത്.പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് മക്കാ പ്രവിശ്യാ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു


Post a Comment

0 Comments