Flash News

6/recent/ticker-posts

ഡോക്ടർ അറസ്റ്റിൽ; ജീവനക്കാരികളോട് ലൈംഗിക അതിക്രമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Views


മംഗളുരു: കർണാടകയിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മംഗളൂരുവിലെ സർക്കാർ ജില്ലാ കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തിൽ ആണ് സംഭവം. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 8 ജീവനക്കാരികളോടാണ് ഇയാൾ അതിക്രമം കാണിച്ചത്.

ഇയാളുടെ ലൈംഗിക അതിക്രമത്തിൽ മനം മടുത്ത മറ്റൊരു ജീവനക്കാരിയാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഒടുവിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ജീവനക്കാരികളോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും ഇവർ തയാറായില്ല.

കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇവർക്കുള്ളത്. വീഡിയോ പുറത്തു വന്നതോടെ ഒരു സാമൂഹ്യ പ്രവർത്തക നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Post a Comment

0 Comments