Flash News

6/recent/ticker-posts

മുല്ലപ്പെരിയാറിലെ പ്രതിഷേധങ്ങൾ; കമ്പംമെട്ട് ചെക്ക്പോസ്റ്റിൽനിരീക്ഷണം ശക്തം.

Views
മുല്ലപ്പെരിയാറിലെ പ്രതിഷേധങ്ങൾ; കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ
നിരീക്ഷണം ശക്തം.

കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ ക്യാമറ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം നിലവിലെ ക്യാമറകളുടെ അറ്റകുറ്റപ്പണിയും ആരംഭിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നതെന്നാണ് സൂചന.

പതിനഞ്ചോളം ക്യാമറകളാണ് തമിഴ്നാട് കമ്പംമെട്ട് ചെക്ക്പോസ്റ്റിലെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. കട്ടപ്പന പുളിയന്മല കുമളി ഭാഗത്തു നിന്നും, നെടുങ്കണ്ടം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളും, തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടന്നു പോകുന്ന വാഹനങ്ങളും നിരീക്ഷിക്കുന്നതിനാണ് പ്രത്യേക ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ കമ്പത്ത് നിന്നെത്തുന്ന ഉദ്യോഗസ്ഥരായിരുന്നു ദൃശ്യങ്ങൾ പരിശോധിച്ചിരുന്നത്. എന്നാൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ചെക്പോസ്റ്റുകളിലെ ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു.

ഇതിന്റെ ഭാഗമായി നിലവിലുള്ള ക്യാമറകളുടെ അറ്റകുറ്റപ്പണി തീർത്ത് മുഴുവൻ സമയം നിരീക്ഷണമാണ് ഇപ്പോൾ തമിഴ്നാട് നടത്തുന്നത്. കടന്നു പോകുന്ന വാഹനങ്ങൾ, എത്തുന്ന ആളുകളുടെ എണ്ണം, വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നുണ്ട്. ചെക്ക്പോസ്റ്റ് കടന്ന് അടിവാരത്തേക്ക് പോകുന്ന വാഹനങ്ങളെ അവിടെ എത്തിയ ശേഷവും നിരീക്ഷിക്കുന്നുണ്ട്. മുല്ലപ്പെരിയാർ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരം നിരീക്ഷണങ്ങൾ കഠിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ തമിഴ്നാട് ഉദ്യോഗസ്ഥർ വിശദീകരണത്തിന് തയാറായിട്ടില്ല.



Post a Comment

0 Comments