Flash News

6/recent/ticker-posts

അഞ്ചുമാസം പ്രായമുള്ള മകനെ കൊന്ന് യുവതി ജീവനൊടുക്കി; ഭര്‍ത്താവ് കോവിഡ് ബാധിച്ച്മരിച്ചിട്ട് രണ്ടുമാസം

Views
അഞ്ചുമാസം പ്രായമുള്ള മകനെ കൊന്ന് യുവതി ജീവനൊടുക്കി; ഭര്‍ത്താവ് കോവിഡ് ബാധിച്ച്
മരിച്ചിട്ട് രണ്ടുമാസം

ആലപ്പുഴ: ചെങ്ങന്നൂരിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഹരിപ്പാട് വേട്ടുവേലി പരേതനായ സൂര്യൻ നമ്പൂതിരിയുടെ ഭാര്യ അദിതി(24) മകൻ കൽക്കി എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയോടെ ചെങ്ങന്നൂർ ആലയിലെ സ്വന്തം വീട്ടിലാണ് അദിതിയെയും കുഞ്ഞിനെയും വിഷംഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് വിഷം നൽകിയ ശേഷം അദിതിയും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.

രണ്ട് മാസം മുമ്പാണ് അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാകാം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതെന്നാണ് നിഗമനം.

Post a Comment

0 Comments