Flash News

6/recent/ticker-posts

ബിച്ചു തിരുമലക്ക് പ്രണാമം.

Views


ശ്രീ ബിച്ചു തിരുമലയ്ക്ക് പ്രണാമം 

Music: 

നിസരി ഉമ്മർ

Lyricist: 

ബിച്ചു തിരുമല

Singer: 

എം ജി ശ്രീകുമാർ

Film/album: 

💧വരണമാല്യം 

ഓമനിയ്ക്കും ഓര്‍മ്മകളേ 

ഒരു നിമിഷം ഓടിവരൂ മനസ്സില്‍

ഒത്തിരി ദൂരെയെന്‍ സ്വപ്നമനോരഥം 

തേടിനടന്ന തലങ്ങളിലൂടെ

ഓടിവരു മനസ്സില്‍ 

ഓമനിയ്ക്കും ഓര്‍മ്മകളേ 

ഒരു നിമിഷം ഓടി വരൂ മനസ്സില്‍

കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്‍ത്തങ്ങളേ

പൂജിക്കുവാനല്ല ലാളിക്കുവാനല്ല 

ഓര്‍മ്മിയ്ക്കുവാന്‍ മാത്രം

ഒന്നു വരു ഒന്നരികില്‍ വരൂ

ഓര്‍മ്മകളേ....

സുന്ദരയൗവ്വന നാമ്പുകളില്‍ 

ചന്ദനം പൂശി നിങ്ങൾ

കുഞ്ഞു വിനോദങ്ങള്‍ 

കുഞ്ഞു വികാരങ്ങള്‍ 

കൂട്ടി വെച്ചു നിങ്ങൾ

എന്തകലേ എന്തകലേ 

നിങ്ങള്‍ ഓര്‍മ്മകളെ 

ഓര്‍മ്മകളേ....


പ്രശസ്ത കവിയും ഗാന രചയ്തവും ആയ ശ്രീ ബിച്ചുതിരുമല സാറിന് ആദരാഞ്ജലികൾ.




പിറന്നൊരീമണ്ണും മാറുകില്ല...


𝕸𝖚𝖘𝖎𝖈: 

എസ് പി വെങ്കടേഷ്


𝕷𝖞𝖗𝖎𝖈𝖎𝖘𝖙: 

 ബിച്ചു തിരുമല


𝕾𝖎𝖓𝖌𝖊𝖗: 

മലേഷ്യ വാസുദേവൻ


𝕱𝖎𝖑𝖒/𝖆𝖑𝖇𝖚𝖒: 

കാബൂളിവാല (1994)


𝕷𝖞𝖗𝖎𝖈𝖘 : 



(ഹമ്മിങ്ങ്)

പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

പിറന്നൊരീമണ്ണും മാറുകില്ല്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

നിശയും നിലാവും പകലും വേനൽക്കാറ്റും മഴയും തൂമഞ്ഞും നിഴലാടുംമേടും

എന്തിനോ ...........തുടരുമ്പോൾ

മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ

പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല


വിരുന്നുകാർ മടങ്ങണം തങ്ങിയാൽ എങ്ങിടം ഭൂമിയിൽ

അലഞ്ഞൊരീ അരങ്ങിലും ആടുവാൻ ഏറിയാൽ എത്രനാൾ

വരവുകളാം സുഖങ്ങളിൽ ചെലവുകളായ് ദുരന്തങ്ങൾ

അതുപണിയും വിലങ്ങുമായ് തടവറയിൽ തുറങ്കിൽ

എന്തിനോ........... പരതുമ്പോൾ

മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ

പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല


മതങ്ങളേ മനങ്ങളേ മാറ്റുവാൻ ആവുമോ ഞങ്ങളേ

തുടക്കവും ഒടുക്കവും കോർക്കുമീ ജന്മമാം ബന്ധനം

ഒരു ഞൊടിയിൽ മറന്നുവോ പുകമറയിൽ മറഞ്ഞെന്നോ

വിടപറയൂ വിഷാദമേ വിധിപറയും മുഹൂർത്തം

എന്തിനോ................. തുടരുമ്പോൾ

മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ

പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

നിശയും നിലാവും പകലും വേനൽക്കാറ്റും മഴയും തൂമഞ്ഞും നിഴലാടുംമേടും

എന്തിനോ ...........തുടരുമ്പോൾ

മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ

മനുഷ്യനും മനസ്സും മാറുമോ ഓ ഓ മനുഷ്യനും മനസ്സും മാറുമോ

ഓ മനുഷ്യനും മനസ്സും മാറുമോ



Post a Comment

0 Comments