Flash News

6/recent/ticker-posts

ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല, അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി ഇന്ത്യ, നിര്‍ദേശങ്ങള്‍ അറിയാം

Views
ന്യൂഡൽഹി :കോവിഡിന്റെ പുതിയ വക ഭേദമായ  ഒമിക്രോണിനെ കുറിച്ചുള്ള ഭീതി ഉയർന്നതോടെ  സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ കർശനമാക്കുന്നു. കോവിഡ് പ്രോട്ടോകോളിൽ ഇളവ് വരുത്തിയിരുന്നെങ്കിലും അവയിൽ ചിലത് കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ചു ആരോഗ്യ വകുപ്പിന്റെ തീരുമാനം ഉടൻ ഉണ്ടാകും.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതിന്റ പശ്ചാതലത്തിൽ ഇന്ത്യ അന്താരാഷ്ട്ര യാത്ര മാനദണ്ഡവും പുതുക്കിയിട്ടുണ്ട്. ഇതു പ്രകാരം 12 രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി.

ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ,ബംഗ്ലാ ദേശ്,ബോഡ് സ്വന, ചൈന,മൗറീഷ്വസ്,ന്യൂസ്‌ലാൻഡ്, സിങ്കപ്പൂർ, സിംബാബെ,ഹോങ്ങോഗ്, ഇസ്രയിൽ എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കാണ് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയത്.

ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല. ഹെറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണം.
 എട്ടാം ദിവസം വീണ്ടും ആർ ടി പി സി ആർ  പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ്‌ ദിവസം വീണ്ടും ആരോഗ്യ നില നീരീക്ഷിക്കണം. 'ഓമിക്രോണിനെ നേരിടുന്നതിന് മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ :

▪️വാക്സിനേഷൻ തോതു വർദ്ധിപ്പിക്കുക,കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പ് വരുത്തുക.

▪️രാജ്യന്തര വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരുടെ മുൻകാല വിവരങ്ങൾ സംസ്ഥാന തലത്തിൽ അവലോകനം ചെയ്യണം. വിപുലമായ പരിശോധന സൗകര്യങ്ങൾ ഒരുക്കണം.

▪️കൂടുതൽ കേസുകൾ കണ്ടെത്തിയ പ്രദേശത്തു വിപുലമായ പരിശോധനക്കൊപ്പം എല്ലാ പോസിറ്റീവ് കേസുകളും ജീനോം സീ ക്യാൻസിങ്ങിനായി നിയുക്ത ലാബിലേക്ക് അയക്കണം.

▪️എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ നിലനിർത്താൻ സഹായിക്കണം.

▪️ചികിത്സ ലഭിക്കുന്നതിൽ കാല താമസം ഒഴിവാകാൻ ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണം.

▪️വ്യാജ പ്രചാരണങ്ങൾ ഒഴിവാകാൻ എല്ലാ  സംസ്ഥാനങ്ങളും വാർത്താസമ്മേളനത്തിലൂടെ ജനങ്ങളുടെ ആശങ്ക അകറ്റണം.


Post a Comment

0 Comments