Flash News

6/recent/ticker-posts

ചെക്കുമായി ബന്ധപ്പെട്ട സുപ്രധാന മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Views
ദുബായ് : രാജ്യത്ത് ബാങ്ക് ചെക്ക് വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ മറ്റൊരാൾ എഴുതിയ ചെക്കിൽ ഒപ്പിടരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് . ചെക്കു വഴി പിൻവലിക്കാവുന്ന തുകയും മറ്റു വിവരങ്ങളും എഴുതിയത് മറ്റൊരാളാണെങ്കിൽ ആ ചെക്കിൽ ഒപ്പുവയ്ക്കുമ്പോൾ നല്ല ജാഗ്രത പാലിക്കണമെന്ന് യുഎഇ പോലിസ് മുന്നറിയിപ്പ് നൽകി . ഇങ്ങനെ മറ്റുള്ളവർ എഴുതിക്കൊണ്ടുവരുന്ന ചെക്കുകളിൽ സംഖ്യകളും മറ്റും എഴുതിയിരിക്കുന്നത് മാജിക് പേന കൊണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് പോലിസ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . എഴുതി ഏതാനും മിനുട്ടുകളോ മണിക്കൂറുകളോ കഴിഞ്ഞാൽ തനിയെ എഴുത്ത് അപ്രത്യക്ഷമാവുന്ന തരം പേനകളാണ് മാജിക് പേനകൾ . ഒപ്പുവയ്ക്കാൻ ഉടമയുടെ അടുക്കൽ കൊണ്ടുവരുന്ന ചെക്കിൽ മാജിക് പേന കൊണ്ട് എഴുതിയ തുക മായുന്നതോടെ പകരം വലിയ തുക എഴുതി അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത് .
മറ്റുള്ളവർ നൽകുന്ന പേന കൊണ്ടും എഴുതരുത് ചെക്കുകളിലും മറ്റ് രേഖകളിലും മറ്റുള്ളവർ നൽകുന്ന പേന കൊണ്ട് എഴുതരുതെന്നും പൊലീസ് നിർദ്ദേശിച്ചു . കാരണം അത് മാജിക് പേനയാവാനും എഴുതിയ കാര്യങ്ങൾ കുറച്ചു കഴിഞ്ഞ് അപ്രത്യക്ഷമാവാനും സാധ്യതയുണ്ട് . അതിനാൽ ചെക്ക് ലീഫിൽ എഴുതുമ്പോഴും മറ്റ് സുപ്രധാന രേഖകൾ തയ്യാറാക്കുമ്പോഴും സ്വന്തം പേന തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം . മറ്റുള്ളവർ എഴുതിയ ചെക്കുകളിൽ ഒപ്പിടാതിരിക്കുന്നതാണ് സുരക്ഷ ഉറപ്പുവരുത്താൻ ഏറ്റവും നല്ലത് . അടുത്തിടെ പോലിസ് അന്വേഷണത്തിലൂടെ തെളിയിച്ച മാജിക് പെൻ കേസുകളിൽ പരിശോധയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രൊസിക്യൂഷനും കോടതിയും സ്വീകരിക്കുകയും പരാതിക്കാർക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തായും പൊലീസ് അറിയിച്ചു . ഇക്കാര്യത്തിൽ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകണമെന്നും പൊലീസ് വ്യക്തമാക്കി .
സമീപ കാലത്തായി 20 ലേറെ ചെക്ക് തട്ടിപ്പ് കേസുകളിൽ നടത്തിയ പരിശോധനയിൽ മാജിക് പെൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായി ദുബായ് പോലീസ് അറിയിച്ചു . ഇവയ്ക്കായി ഉപയോഗിച്ച മാജിക് പേനകളുടെ മഷി 20 മിനുട്ട് മുതൽ രണ്ട് മണിക്കൂർ വരെ സമയം മായാതെ നിലനിൽക്കുന്നതായും അതിനു ശേഷം എഴുത്ത് അപ്രത്യക്ഷമാകുന്നതായും പോലിസ് കണ്ടെത്തി . ഇത്തരം പേനകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പോലിസ് അറിയിച്ചു . കാറുകളും മറ്റ് സാധനങ്ങൾ വാങ്ങുന്നതിനും കടം വാങ്ങിയ പണത്തിന് ഈടായി നൽകുന്ന ചെക്കിലുമൊക്കെയാണ് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയത് .
തട്ടിപ്പിലൂടെ തട്ടിച്ചത് കോടികൾ കോടിക്കണക്കിന് ദിർഹമിന്റെ തട്ടിപ്പാണ് അടുത്ത കാലത്തായി പിടികൂടിയ ഇത്തരം കേസുകളിൽ കണ്ടെത്തിയതെന്ന് ദുബായ് പോലിസിലെ ഫോറൻസിക് സയൻസ് ആന്റ് ക്രിമിനോളജി വിഭാഗം ഡയരക്ടർ ലഫ്റ്റനന്റ് കേണൽ ഡോ . അലി ഖലീഫ അൽ ഫലാസി അറിയിച്ചു . അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ചെക്കിലെ ഒപ്പും മറ്റ് വിശദാംശങ്ങളും ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കിയാണ് ഈ തട്ടിപ്പു കേസുകൾ തെളിയിച്ചത് . പ്രത്യേക തരം റേഡിയേഷൻ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ചെക്കുകളിൽ നിലവിലുള്ള എഴുത്തിന് മുമ്പ് മാജിക് പേന കൊണ്ട് എഴുതിയിരുന്നതായി കണ്ടെത്തുകയായിരുന്നു .

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments