Flash News

6/recent/ticker-posts

ജീവനക്കാർക്ക് സംരക്ഷണ നൽകാനായി യുഎഇയുടെ പുതിയ തൊഴിൽനിയമം ; വിശദവിവരം ഇപ്രകാരം

Views

ദുബായ് : യുഎഇ . പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു . തൊഴിൽബന്ധങ്ങളെ നിയന്ത്രിക്കുന്നതിനായി യുഎഇയിലെ 2021 - ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 പ്രകാരം യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ . അബ്ദുൽ റഹ്മാൻ അൽ അവാർ ആണ് പുതിയനിയമം പ്രഖ്യാപിച്ചത് . അടുത്തവർഷം ഫെബ്രുവരി രണ്ടുമുതൽ പുതിയനിയമം പ്രാബല്യത്തിലാകും . 
ഭീഷണിപ്പെടുത്തൽ , ഉപദ്രവിക്കൽ , രേഖകൾ അനധികൃതമായി പിടിച്ചെടുക്കൽ എന്നിവയിൽ നിന്ന് ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയ നിയമം . എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഈ നിയമം പിന്തുണയ്ക്കുന്നുവെന്ന് അൽ അവാർ പറഞ്ഞു .
പ്രൊബേഷൻ ആറുമാസത്തിൽ കൂടരുത് . തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് തടയാൻ നിയമം വ്യവസ്ഥ ചെയ്യുന്നു . ഒരു ബിസിനസ്സ് സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിയെ അനുവദിക്കുന്ന നിയമം , തൊഴിൽ കാലാവധിയുടെ അവസാനം രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നതിൽ നിന്നു തൊഴിലാളികളെ സംരക്ഷിക്കുന്നു . രാജ്യത്തെ തൊഴിൽ വിപണിയുടെ വഴക്കവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുനൽകുന്നതിനും വേണ്ടിയാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് ഡോ . അബ്ദുൾ റഹ്മാൻ അൽ അവാർ പറഞ്ഞു .


Post a Comment

0 Comments