Flash News

6/recent/ticker-posts

മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടിൽ: സ്വര്‍ണവുമായി ഇറങ്ങിയോടിയ കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍...!!!

Views

മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടിൽ: സ്വര്‍ണവുമായി ഇറങ്ങിയോടിയ കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍...!!!


തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിൽ മോഷണ ശ്രമം. സംഭവത്തില്‍ അഞ്ചുതെങ്ങ് സ്വദേശിയായ ലോറന്‍സ് എന്നയാള്‍ പിടിയിലായി അഞ്ചു പവന്റെ സ്വര്‍ണമാല കൈക്കലാക്കിയെങ്കിലും പുറത്തിറങ്ങിയ മോഷ്ടാവിന് രക്ഷപ്പെടാനായില്ല. നാട്ടുകാര്‍ കൈയ്യോടെ പിടികൂടി കള്ളനെ പൊലീസില്‍ ഏല്‍പ്പിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയോടെ വീട്ടുകാര്‍ പുറത്ത് പോയ സമയത്തായിരുന്നു മോഷണശ്രമം. പിന്‍വാതില്‍ വഴി അകത്ത് കിടന്ന കള്ളന്‍ തെരച്ചില്‍ നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. ഈ സമയം കൈയില്‍ കിട്ടിയത് എടുത്ത് കള്ളന്‍ ഓടുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ വിവരം അറിയിച്ചു. പ്രതിയെ റിമാന്റ് ചെയ്തതായി പൂന്തുറ എസ്‌ഐ പറഞ്ഞു.


Post a Comment

0 Comments