Flash News

6/recent/ticker-posts

എയർടെലിന് പുറമേ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് കൂട്ടി

Views
എയർടെലിന് പുറമെ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് സേവനങ്ങളുടെ നിരക്ക്  20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചു.
എയർടെൽ 79 രൂപയുടെ വോയ്‌സ് പ്ലാൻ 99 രൂപയായും 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപയുമായി വർധിപ്പിച്ചു.
വോഡാഫോണ്‍- ഐഡിയയുടെ പുതിയ നിരക്ക് 25 മുതലും, എയർ ടെലിന്‍റെ പുതുക്കിയ നിരക്ക് 26 മുതലുമാണ് പ്രാബല്യത്തിൽ വരുക. വോയ്‌സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയും അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധനയും ഉണ്ടാകും.
നിരക്ക് വർധന നടപ്പാകുന്നതോടെ 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപ നൽകേണ്ടി വരും. 149 രൂപയുടെ അണ്‍ലിമിറ്റഡ് താരിഫ് 199 രൂപയ്ക്കാകും. കൂടിയ താരിഫ് 2498 രൂപയിൽ നിന്ന് 2999 രൂപയുമാണ് വര്‍ധിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി വാദം.
വോഡാഫോണ്‍ ഐഡിയ 79 രൂപയുടെ വോയ്‌സ് പ്ലാൻ 99 രൂപയായും, 149 രൂപയുടെ അണ്ലിമിറ്റഡ് പ്ലാൻ 179 രൂപയായും വർധിപ്പിക്കും.


Post a Comment

0 Comments