Flash News

6/recent/ticker-posts

മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും..

Views

കോട്ടക്കൽ : കോട്ടക്കലിലെ അതിഥി തൊഴിലാളികളുടെ  മക്കളായ പെൺ കുട്ടികളെയാണ് ശിശുക്ഷേമസമിതി ഏറ്റെടുത്തത്. ചെറിയ ഇടവേളകളിൽ അച്ഛനെയും അമ്മയെയും നഷ്ടപെട്ട കുട്ടികളാണിവർ. ഇവരുടെ വിദ്യാഭ്യാസമുൾപ്പെടെ മുഴുവൻ ചെലവുകളും ശിശുക്ഷേമ സമിതി വഹിക്കും.ഇതിനുള്ള നടപടികൾ ആരംഭിച്ചതായി സമിതി  ജില്ല അധ്യക്ഷൻ ഷാജേഷ് ഭാസ്കർ അറിയിച്ചു.20 വർഷം മുൻപാണ്  അതിഥി തൊഴിലാളികളായ ഇവരുടെ മാതാപിതാക്കൾ കോട്ടക്കലിൽ എത്തിയത്. വാടക കോർട്ടഴ്‌സിലായിരുന്നു താമസം. കോവിഡ് ബാധിച്ചു പിതാവും ദീർഘ കാലം രോഗബാധിതയായി കിടന്ന ശേഷം അമ്മയും മരിച്ചു.ഇതോടെയാണ് കുട്ടികൾ അനാഥരായത്. ആയതിനാൽ കുട്ടികളുടെ സംരക്ഷണം സ്വയം ഏറ്റെടുക്കാൻ ജില്ല ശിശുക്ഷേമ സമിതി തീരുമാനമെടുത്തു.


Post a Comment

0 Comments