Flash News

6/recent/ticker-posts

ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ മദ്യകുപ്പികൾ; വ്യത്യസ്തമായ കള്ളക്കടത്ത് ശ്രമം തകർത്ത് സഊദി.

Views


റിയാദ്: ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യകുപ്പികൾ പിടികൂടി ജിദ്ദ തുറമുഖം വഴിയാണ് അതിവിദഗ്ദമായ രീതിയിൽ മദ്യം കള്ളക്കടത്തിന് ശ്രമം നടന്നത് എന്നാൽ ഈ ശ്രമം സഊദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തുകയായിരുന്നു.ഇരുമ്പ് പൈപ്പ് ലോഡിനകത്ത് അതിവിദഗ്ദമായി ഒളിപ്പിച്ച രീതിയിലാണ് മദ്യക്കുപ്പികൾകണ്ടെത്തിയത്.

തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെയുള്ള സൂക്ഷ്മ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. 

ചരക്ക് സ്വീകരിക്കുന്നതിന് എത്തുന്നവരെ അറസ്റ്റ ചെയ്യാൻ നടത്തിയ നീക്കത്തിൽ രണ്ട് പേർ പിടിയിലാകുകയും ചെയ്തു.

ഇത്തരം കള്ളക്കടത്തുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവർ 1910 എന്ന നമ്പറിലോ അതോറിറ്റി ഇ-മെയിലിലോ 00966114208417 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരം നൽകണമെന്നും പരാതികളിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയുന്ന പക്ഷം വിവരം നൽകിയവർക്ക് പാരിതോഷികങ്ങൾ നൽകുമെന്നും വിവരങ്ങൾ രഹസ്യമായിരിക്കണമെന്നും സക്കാത്ത്, ടാക്സ് ആൻറ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

കസ്റ്റംസ്  മദ്യകുപ്പികൾ പിടിക്കുന്ന വീഡിയോ👇







Post a Comment

0 Comments