Flash News

6/recent/ticker-posts

ഇന്ത്യയുടെ വഴിയെ അമേരിക്കയും :ആഗോള സൗരോർജ്ജ കൂട്ടായ്മയുടെ ഭാഗമാകും :സ്വാഗതം ചെയ്ത് മോദി.

Views
ഇന്ത്യയുടെ വഴിയെ അമേരിക്കയും :
ആഗോള സൗരോർജ്ജ കൂട്ടായ്മയുടെ ഭാഗമാകും :
സ്വാഗതം ചെയ്ത് മോദി.
ന്യൂഡൽഹി: ഊർജ്ജ പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങുന്ന ലോകരാജ്യങ്ങളെല്ലാം ഇന്ത്യയുടെ വഴിയിലേക്ക്. സൗരോർജ്ജ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ആഗോളതലത്തിലുണ്ടാക്കിയ കൂട്ടായ്മയുമായി സഹകരിക്കാൻ ഒടുവിൽ അമേരിക്കയും തയ്യാറായിരിക്കുന്നു. ആഗോള സൗരോർജ്ജ കൂട്ടായ്മയെ ശക്തിപ്പെടുത്താനെടുക്കുന്ന ഏതു മുന്നേറ്റത്തിനൊപ്പവും നിൽക്കുമെന്ന ജോ ബൈഡന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.

ഏറെ സന്തോഷം പകരുന്ന വാർത്തയാണ് അമേരിക്കയിൽ നിന്നും വരുന്നത്. ആഗോള സൗരോർജ്ജ കൂട്ടായ്മയിലേക്ക് അമേരിക്ക എത്തുന്നു എന്നത് നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് വലിയ ശക്തിയാണ് പകരുക. ലോകത്തിലെ എല്ലാ രാജ്യങ്ങളുടേയും സുസ്ഥിര വികസന ത്തിന് സൗരോർജ്ജത്തെ ആധാരമാക്കിയുള്ള പദ്ധതികളാണ് ഇനി അതിവേഗം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായ ജോൺ കെറിയാണ് സൗരോർജ്ജ മേഖലയിൽ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പുനൽകിയത്.

2015 നവംബർ 30 ന് പാരീസിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്‌ട്ര സൗരോർജ്ജ കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചത്. കോപ്-21ന്റെ ഭാഗമായ ആ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ സൗരോർജ്ജമേഖലയിൽ കൈവരിച്ച നേട്ടങ്ങളെ ആഗോളപരിസ്ഥിതി സംഘടനകളെല്ലാം ഏറെ അഭിനന്ദിക്കുകയാണ്.

Post a Comment

0 Comments