Flash News

6/recent/ticker-posts

വേങ്ങരയുടെ നെഞ്ചിൽ;സ്വബാഹിൻ്റെ ഗോൾ ഇന്ന് ജനഹൃദയത്തിലേക്ക്...!

Views


വേങ്ങര: നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിലെ കായിക പ്രേമികൾക്ക് സബാഹ് നൽകിയ ഒരു വാക്കുണ്ട്... ആ വാക്ക് ഇന്ന് വേങ്ങരയുടെ നെഞ്ചിൽ, സ്വബാഹി ൻ്റെ ഗോളായി ജനഹൃദയങ്ങൾ ഏറ്റെടുക്കും. അനേകം കായിക പ്രേമികൾ ജ്വലിച്ച് നിൽക്കുന്ന  വേങ്ങരയിലൊരു ഗ്രൗണ്ട് എന്ന സ്വപ്നം ഇന്ന്  സ്വബാഹ് സ്‌ക്വയറിലൂടെ സാക്ഷാത്കരിക്കുകയായി. ഇന്ന് (ശനി - 20/11/2021) വൈകുന്നേരം 5.30ന് വേങ്ങര എം എൽ എ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകുന്ന  ചടങ്ങിൽ ബഹു:കായിക വകുപ്പ് മന്ത്രി വി.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. 



വീഡിയോ കാണുക👇


ചടങ്ങിൽ പി.വി അൻവർ എം എൽ എ, ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ തങ്ങൾ മറ്റു സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും. 
തുടർന്ന് ബീറ്റ്‌സ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന  ഗാനമേളയും അരങ്ങേറുന്നതാണ്.


Post a Comment

0 Comments