Flash News

6/recent/ticker-posts

ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി നവ്യാ നായര്‍

Views
2020ലെ ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം – സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം – ഒരുത്തീ) തിരഞ്ഞെടുക്കപ്പെട്ടു.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍). ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധായനായത് സിദ്ധാര്‍ഥ് ശിവയായിരുന്നു.

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂര്‍ (ചിത്രം – താഹിറ), മികച്ച ഛായാഗ്രാഹകന്‍ – മധു നീലകണ്ഠന്‍ (ചിത്രം – സണ്ണി), മികച്ച എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ് (ചിത്രം – സണ്ണി), മികച്ച സംഗീത സംവിധായകന്‍ – ഗോപി സുന്ദര്‍ (ചിത്രം – ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും), മികച്ച ഗായകന്‍ – വിജയ് യേശുദാസ് (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗായിക – സിതാര ബാലകൃഷ്ണന്‍ (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി (ചിത്രം – വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ് (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകന്‍ – അക്ഷയ് (ചിത്രം – ദിശ), മികച്ച പുതുമുഖ നായിക – താഹിറ (ചിത്രം – താഹിറ), മികച്ച ബാലതാരം – കൃഷ്ണശ്രീ (ചിത്രം – കാന്തി)


Post a Comment

0 Comments